HOME
DETAILS

ഇന്ന് സാര്‍വദേശീയ തൊഴിലാളി ദിനം: മെയ്ദിനത്തിന്റെ പ്രസക്തി

  
backup
April 30 2019 | 21:04 PM

today-may-day-labors-day

1890 മെയ് ഒന്നുമുതല്‍ ലോകമെമ്പാടും സാര്‍വദേശീയ തൊഴിലാളി ദിനം ആചരിച്ചുവരികയാണ്. ജോലിസമയം എട്ടു മണിക്കൂറായി നിജപ്പെടുത്തിയതിന്റെ ഓര്‍മപുതുക്കല്‍ കൂടിയാണിത്. എത്രയെങ്കിലും കൂലി - എന്തെങ്കിലും ജോലി എന്ന അവസ്ഥയാണ് ലോകത്ത് നിലവിലുണ്ടായിരുന്നത്. സമയഭേദമില്ലാതെ അടിമപ്പണിയെടുക്കാന്‍ വിധിക്കപ്പെട്ടിരുന്ന കാലത്തില്‍നിന്ന് വ്യാവസായിക വിപ്ലവം വന്നതോടെ ചൂഷണം മറ്റൊരു തലത്തിലേക്ക് വന്നു. തൊഴിലാളികള്‍ സംഘടിച്ചേ മതിയാകൂ എന്ന ചിന്ത ശക്തിപ്പെട്ടു. അതിന്റെ അനന്തരഫലമാണ് ചരിത്രഗതി നിര്‍ണയിച്ച ചിക്കാഗോ സമരം.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യശതകത്തില്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ പട്ടണത്തില്‍ ജീവിച്ച റോബര്‍ട്ട് ഓവന്‍ എന്ന വന്‍കിട ടെക്സ്റ്റയില്‍ മുതലാളിയാണ് ആധുനിക ലോകത്ത് ട്രേഡ് യൂനിയന്‍ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. മുതലാളിയുടെ വഴിഞ്ഞൊഴുകിയ മനുഷ്യസ്‌നേഹവും അനന്യസാധാരണമായ ദീനാനുകമ്പയുമാണ് പുതിയൊരു ദൗത്യത്തിന് തുടക്കമായത്. വ്യാവസായിക വിപ്ലവത്തെതുടര്‍ന്നുണ്ടായ കണ്ടുപിടിത്തങ്ങളും കോളനിരാജ്യങ്ങളെ കൊള്ളയടിച്ചു വാരിക്കൂട്ടിയ മൂലധനവും യൂറോപ്യന്‍ നഗരങ്ങളില്‍ പടുകൂറ്റന്‍ യന്ത്രശാലകള്‍ക്കു തുടക്കംകുറിച്ചു. പുതുതായി വന്ന തൊഴില്‍ സാധ്യതകള്‍ ഗ്രാമങ്ങളില്‍നിന്ന് അനേകായിരം തൊഴിലാളികളെ പട്ടണങ്ങളിലേക്ക് ആകര്‍ഷിച്ചു. യന്ത്രസംസ്‌കാരത്തിന്റെ ഒരു യുഗം ഉദയം ചെയ്യുകയായിരുന്നു. അതോടൊപ്പം ഒരേ മേല്‍കൂരയ്ക്കു കീഴില്‍ ജോലി ചെയ്യേണ്ടിവന്ന ആയിരക്കണക്കിനു തൊഴിലാളികളുടെ കൂട്ടങ്ങളും അനുബന്ധ പ്രതിഭാസങ്ങളായി വളര്‍ന്നുവന്നു.


വ്യവസായ വളര്‍ച്ചയുടെ മൗലിക ഘടകങ്ങളില്‍ ഈ തൊഴിലാളിക്കൂട്ടങ്ങളുടെ അധ്വാനമൂല്യത്തിന് മുഖ്യ പരിഗണന നല്‍കപ്പെട്ടില്ല. ജോലിയും കൂലിയും തമ്മിലുള്ള അനുപാതം ധനശാസ്ത്ര ചിന്തകരെ അലോസരപ്പെടുത്തിയില്ല. മധ്യകാല നൂറ്റാണ്ടുകളിലെ അടിമപ്പാളയങ്ങളെ അനുസ്മരിക്കുന്നതായിരുന്നു ആ തൊഴിലാളികൂട്ടങ്ങളുടെ അനുഭവങ്ങള്‍. നടു നിവര്‍ത്തണമെന്ന് ചൊന്നാല്‍ ചൂടുപൊള്ളിക്കുന്ന അവസ്ഥ; ഇരുമ്പു ചക്രങ്ങളുടെ ഇരമ്പലുകള്‍ക്കിടയില്‍ അവരുടെ തേങ്ങലുകള്‍ ശ്രദ്ധിക്കപ്പെട്ടില്ല. എത്രയെങ്കിലും ജോലി, എന്തെങ്കിലും കൂലി, എതിര്‍ത്തൊന്ന് ഉരിയാടിയാല്‍ ജീവന്‍ തന്നെ അപകടത്തില്‍. അതായിരുന്നു സ്ഥിതി.
ബര്‍ലിന്‍ നഗരത്തിലെ വ്യവസായശാലകളുടെ പുകക്കുഴലുകളില്‍കൂടി നിലയ്ക്കാതെ പുറത്തുവിട്ടുകൊണ്ടിരുന്ന (വിഷ) പുകകൊണ്ട് കുഴലുകള്‍ കരിപിടിച്ച് കിടക്കുമായിരുന്നു. ഈ കരി തുടച്ചു വൃത്തിയാക്കാന്‍ ഉയര്‍ന്നു നില്‍ക്കുന്ന പുകക്കുഴലുകളിലേക്ക് കൊച്ചു കുട്ടികളെ ഇറക്കുമായിരുന്നു. വയറ്റിപ്പിഴപ്പിനുവേണ്ടി ജോലി ചെയ്യാനെത്തുന്ന ഈ കുട്ടികള്‍ പലപ്പോഴും പുകക്കുഴലുകള്‍ക്കുള്ളില്‍ വീണ് ജീവനോടെ ഹോമിക്കപ്പെട്ടു. അവരുടെ മൃതശരീരങ്ങള്‍പോലും കിട്ടാറുണ്ടായിരുന്നില്ല. ആ ഹതഭാഗ്യരായ കുട്ടികളെപ്പറ്റി കാര്യമായ ഒരന്വേഷണംപോലും നടത്താറില്ല. ഇത്തരം സംഭവങ്ങളാണ് റോബര്‍ട്ട് ഓവനെ ദുഃഖിപ്പിച്ചത്. അദ്ദേഹം തന്റെ ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക് മതിയായ വേതനവും പാര്‍പ്പിടങ്ങളും ജീവിത സൗകര്യങ്ങളും നല്‍കി. അമേരിക്കയിലെ ഇന്ത്യാനാ പ്രവിശ്യയില്‍ 12,000 ഹെക്ടര്‍ ഭൂമി വിലയ്ക്കുവാങ്ങി അവശരായ തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ അദ്ദേഹം ബൃഹത്തായ ഒരു പദ്ധതി ആവിഷ്‌കരിച്ചു. ഇംഗ്ലണ്ടില്‍ അങ്ങിങ്ങായി രൂപപ്പെട്ടുവന്ന ചെറിയ ചെറിയ തൊഴിലാളി സംഘടനകളെ സംയോജിപ്പിച്ചുകൊണ്ട് അദ്ദേഹം 'ഗ്രാന്റ് നാഷനല്‍ കണ്‍സോളിഡേറ്റഡ് ട്രേഡ് യൂനിയന്‍ ' എന്ന പേരില്‍ ഒരു കേന്ദ്ര സംഘടനയ്ക്കു രൂപം നല്‍കി. ലോകത്തെങ്ങുമുള്ള തൊഴിലാളികള്‍ക്ക് അവകാശബോധം പകരാനും സംഘടിതമായി വിലപേശി തങ്ങളുടെ അവകാശങ്ങള്‍ പിടിച്ചുപറ്റാനും അധ്വാനിക്കുന്നവന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും റോബര്‍ട്ട് ഓവന്റെ പ്രവര്‍ത്തനങ്ങള്‍ ഒട്ടേറെ സഹായിച്ചു. തൊഴിലാളി പ്രശ്‌നങ്ങളെപ്പറ്റി ചിന്തിക്കാനും വ്യവസായത്തിന്റെ നിലനില്‍പ്പില്‍ തൊഴിലാളിയുടെ പ്രാധാന്യത്തെ അംഗീകരിക്കാനും ആ പരിശ്രമങ്ങള്‍ ബുദ്ധി ജീവികള്‍ക്കു പ്രചോദനമേകി.


റോബര്‍ട്ട് ഓവന്‍ നല്‍കിയ ഉണര്‍വില്‍നിന്നും ഉത്തേജനത്തില്‍നിന്നും ഉയിരെടുത്ത മഹാ വിസ്‌ഫോടനമാണ് 1886ല്‍ അമേരിക്കന്‍ നഗരങ്ങളില്‍ ആളിക്കത്തിയ ഐതിഹാസികമായ മെയ്ദിന കലാപം. എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിശ്രമം, എട്ടു മണിക്കൂര്‍ വിനോദം' എന്ന അത്യാകര്‍ഷകമായ മുദ്രാവാക്യമാണ് മെയ്ദിന കലാപകാരികളെ പ്രചോദിപ്പിച്ചത്. 'ഓര്‍ഗനൈസ്ഡ് ട്രേഡ് ആന്‍ഡ് ലേബര്‍ യൂനിയന്‍' 'നൈറ്റ്‌സ് ഓഫ് ലേബര്‍' എന്നീ രണ്ടു തൊഴിലാളി യൂനിയനുകളുടെ ആഹ്വാനമനുസരിച്ച് 1886 മെയ് ഒന്നിന് അമേരിക്കയിലെ മൂന്നര ലക്ഷത്തോളം തൊഴിലാളികള്‍ ജോലി ബഹിഷ്‌കരിച്ച് തെരുവിലിറങ്ങി. ഈ സമരത്തെ തല്ലിത്തകര്‍ക്കാന്‍ വ്യവസായികളും പൊലിസും അതി നിഷ്ഠൂരമായ മര്‍ദനമുറകളാണ് അവലംബിച്ചത്. അമേരിക്കയിലെ വന്‍ വ്യവസായ നഗരമായ ചിക്കാഗോയില്‍ പണിമുടക്കിയ 35,000 തൊഴിലാളികള്‍ പൊലിസുമായി ഏറ്റുമുട്ടി. വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞു.
മെയ് മൂന്ന്, നാല് തിയതികളിലായിരുന്നു ഈ ഏറ്റുമുട്ടല്‍. രണ്ടു ദിവസങ്ങളിലായി എട്ടു തൊഴിലാളികള്‍ വെടിയേറ്റു മരിച്ചുവീണു. തൊഴിലാളികളും വെടിവച്ചു. അതിന്റെ ഫലമായി ഏഴു പൊലിസുകാരും കൊല്ലപ്പെട്ടു. പിന്നീടുണ്ടായ വിചാരണയില്‍ നാലു തൊഴിലാളി നേതാക്കളെ വധശിക്ഷയ്ക്കു വിധിച്ചു. ഏതൊരു തൊഴിലാളി പ്രവര്‍ത്തകന്റെയും ഞരമ്പുകളെ ത്രസിപ്പിക്കുന്നതായിരുന്നു വിചാരണ സമയത്തെ രംഗങ്ങള്‍. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട തൊഴിലാളി നേതാക്കളില്‍ ഒരാളായ സ്‌പെയ്‌സ് പ്രതിക്കൂട്ടില്‍ നിന്നുകൊണ്ട് കോടതിയുടെ നേര്‍ക്ക് വിരല്‍ചൂണ്ടി പറഞ്ഞു: 'സത്യം പറഞ്ഞതിനുള്ള ശിക്ഷ കൊലക്കയറാണെങ്കില്‍ ഞാനതു സന്തോഷപൂര്‍വം സ്വീകരിക്കുന്നു. വിളിക്കൂ നിങ്ങളുടെ ആരാച്ചാരെ'. ലോകം നടുങ്ങിപ്പോയ ധീരത. 1887 നവംബര്‍ 11ന് ആ വീര കേസരികളെ തൂക്കിക്കൊന്നു. ശിക്ഷ ഇളവുചെയ്തു കിട്ടാന്‍ മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നിട്ടും അവരതിനു ശ്രമിച്ചില്ല. മെയ്ദിന സമരത്തിനു മുന്‍കൈയെടുത്ത രണ്ടു സംഘടനകള്‍ ലയിച്ചുകൊണ്ട് 'അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍' എന്ന സംഘടനയ്ക്കു രൂപം നല്‍കി. അവരുടെ ആഭിമുഖ്യത്തില്‍ 1890 മെയ് ഒന്നിന് അമേരിക്കയില്‍ വീണ്ടും ഒരു പണിമുടക്ക് നടന്നു. അന്നുമുതല്‍ എല്ലാ വര്‍ഷവും മെയ് ഒന്ന് ലോകമെമ്പാടും സാര്‍വദേശീയ തൊഴിലാളി ദിനമായി ആചരിക്കാനും തീരുമാനിച്ചു. ലോകത്തെ മഹാഭൂരിഭാഗം രാജ്യങ്ങളും എട്ടു മണിക്കൂര്‍ ജോലി നിയമപരമായി അംഗീകരിച്ചു. തൊഴിലാളികള്‍ക്കു വിശ്രമവും വിനോദവും അനുവദിച്ചു. ഇന്ത്യയിലടക്കം ശ്രദ്ധേയമായ ധാരാളം തൊഴില്‍ നിയമങ്ങള്‍ പാസാക്കപ്പെട്ടു.


ഇതുമൂലം തൊഴിലാളികള്‍ക്കു ജോലി സംരക്ഷണം ഉറപ്പാക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇന്ന് ഇന്ത്യയിലെ അവസ്ഥ മെയ്ദിന പ്രക്ഷോഭത്തിന് മുമ്പുള്ള ലോകത്തിന്റെ അവസ്ഥയാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ തൊഴില്‍ നിയമങ്ങള്‍ ഒന്നൊന്നായി പിച്ചിച്ചീന്തി. തൊഴില്‍ നിയമങ്ങള്‍ക്കു പകരം കോഡുകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തി.
ഇത്തരം അതിക്രമങ്ങള്‍ക്കെതിരേ ലോകത്തെങ്ങുമുള്ള തൊഴിലാളികള്‍ കാലാകാലങ്ങളില്‍ പ്രതികരിച്ചിട്ടുണ്ട്. 1973 - 74 കാലത്ത് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ എഡ്വേഡ് ഹീത് ആയിരുന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി. രണ്ടേകാല്‍ ലക്ഷത്തോളം വരുന്ന ഖനിത്തൊഴിലാളികള്‍ ആവശ്യങ്ങളുമായി സര്‍ക്കാരിനെ സമീപിച്ചു. സര്‍ക്കാര്‍ ഡിമാന്റ് മാനിക്കാത്തതിനെതുടര്‍ന്ന് പണിമുടക്ക് പ്രഖ്യാപിച്ചു. ബ്രിട്ടനിലെ മുഴുവന്‍ തൊഴിലാളികളും ഖനിത്തൊഴിലാളികളോട് അനുഭാവം പ്രകടിപ്പിച്ച് പണിമുടക്കില്‍ അണിചേര്‍ന്നു.
സഹികെട്ട ഹീത്, മന്ത്രിസഭയില്‍ രാജി സമര്‍പ്പിച്ച് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ തലക്കെട്ട് 'ആരാണ് രാജ്യം ഭരിക്കേണ്ടത്, ജനപ്രതിനിധികളോ ട്രേഡ് യൂനിയനുകളോ' എന്നായിരുന്നു. ജനങ്ങള്‍ തൊഴിലാളികള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യുകയും ലേബര്‍ പാര്‍ട്ടിയുടെ നേതാവ് ഹാരോള്‍ഡ് വില്‍സണ്‍ പ്രധാനമന്ത്രിയാവുകയും ചെയ്തു.
ഇന്ത്യയിലും ഇതൊക്കെയാണ് ആവര്‍ത്തിക്കാന്‍ പോവുന്നത്. ഇവിടെ തൊഴില്‍ വിഷയങ്ങള്‍ മാത്രമല്ല, വര്‍ഗീയതയും ജനവിരുദ്ധ-ഏകാധിപത്യ കോര്‍പറേറ്റ് സമീപനങ്ങളും മോദിയുടെ പതനത്തിന് ആക്കംകൂട്ടുമെന്നതില്‍ സംശയമില്ല.

(എസ്.ടി.യു സംസ്ഥാന
പ്രസിഡന്റാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  2 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago