HOME
DETAILS

ഷാങ്ഹായ് ഉച്ചകോടി ഇന്ന്; ഇന്ത്യ-ചൈന ചര്‍ച്ചയ്ക്ക് വേദിയൊരുക്കാമെന്ന് റഷ്യ

  
backup
September 09 2020 | 19:09 PM

%e0%b4%b7%e0%b4%be%e0%b4%99%e0%b5%8d%e0%b4%b9%e0%b4%be%e0%b4%af%e0%b5%8d-%e0%b4%89%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d

മോസ്‌കോ: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥതയ്ക്കില്ലെങ്കിലും ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ മോസ്‌കോയില്‍ ചര്‍ച്ച നടത്തുന്നതിന് വേണ്ട സൗകര്യങ്ങള്‍ ചെയ്യാമെന്ന് റഷ്യ.
ഷാങ്ഹായ് കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ്.സി.ഒ) അംഗരാജ്യങ്ങള്‍ തമ്മില്‍ പരസ്പര വിശ്വാസം ഉണ്ടാക്കുന്നതിനു വേണ്ടിയാണിത്. ഇന്ത്യയും ചൈനയും തമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ച നടത്താന്‍ റഷ്യ എല്ലാ അവസരവും ഉപയോഗപ്പെടുത്തുമെന്ന് റഷ്യന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ റൊമാന്‍ ബബുഷ്‌കിന്‍ പറഞ്ഞു. ഇന്ന് മോസ്‌കോയില്‍ എസ്.സി.ഒ വിദേശകാര്യമന്ത്രിമാരുടെ യോഗം നടക്കാനിരിക്കെയാണ് റഷ്യയുടെ പ്രസ്താവന. റഷ്യ മധ്യസ്ഥത വഹിക്കുമോ എന്ന ചോദ്യത്തിന് ഇരു രാജ്യങ്ങളും ആവശ്യപ്പെടാതെ അതുണ്ടാവില്ലെന്ന് ബബുഷ്‌കിന്‍ വ്യക്തമാക്കി.
മേയിലെ ലഡാക്ക് സംഘര്‍ഷത്തിനു ശേഷം ആദ്യമായാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും മുഖാമുഖം വരുന്നത്. ഷാങ്ഹായ് ഉച്ചകോടിയോടനുബന്ധിച്ച് കഴിഞ്ഞദിവസം ഇന്ത്യ-ചൈന പ്രതിരോധമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടന്നെങ്കിലും ഫലമുണ്ടായില്ല. അതിനു ശേഷമാണ് പാങ്‌ഗോങ്ങില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉണ്ടായിരിക്കുന്നത്.
ചര്‍ച്ചയിലൂടെ ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ പരിഹാരം ഉരുത്തിരിയുമെന്നാണ് റഷ്യ പ്രതീക്ഷിക്കുന്നതെന്നും ഉച്ചകോടിയില്‍ ഇന്ത്യ പാകിസ്താനുമായും ഒന്നിച്ചിരിക്കാന്‍ സമയം കണ്ടെത്തുമെന്നാണ് കരുതുന്നതെന്നും ബബുഷ്‌കിന്‍ പറഞ്ഞു. പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈശിയും എസ്.സി.ഒ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
അതിനിടെ ഉച്ചകോടിയില്‍ എല്ലാ അംഗരാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായും വാങ് യീ കൂടിക്കാഴ്ച നടത്തുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഴാവോ ലിജിയാന്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago