HOME
DETAILS

രക്ഷകരായി മൂവര്‍ മണല്‍ തൊഴിലാളി സംഘം

  
backup
August 31 2018 | 08:08 AM

%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b5%82%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4

പുതുക്കാട്: ആദ്യകാല മണല്‍ വാരല്‍ തൊഴിലാളികളുടെ അനുഭവ സമ്പത്തിലൂടെ പ്രളയത്തില്‍ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത് 50ഓളം പേരെ. വരന്തരപ്പിള്ളി മനയ്ക്കലക്കടവില്‍ നിന്നും പുഴ ഗതി മാറി ഒഴുകിയതുമൂലം കടവില്‍ നിന്നും തോട്ടുമുഖം വരെ ഒറ്റപ്പെട്ടുപോയ 20ഓളം കുടുംബങ്ങളെയാണ് തൊഴിലാളികളായ മൂവര്‍സംഘം രക്ഷപ്പെടുത്തിയത്. തൊഴിലാളികളായ കുമാരന്‍, രാജന്‍, ഷിജു എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
15ന് രാത്രിയോടെ പുഴ ഗതിമാറുകയും പെട്ടെന്ന് വെള്ളം ഉയരുകയും ചെയ്തതോടെ പലര്‍ക്കും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ കഴിഞ്ഞിരുന്നില്ല. വെള്ളം ക്രമാതീതമായി ഉയര്‍ന്നതോടെ ആളുകള്‍ വീടുകളുടെ മുകളില്‍ അഭയം തേടുകയായിരുന്നു. 16ന് രാവിലെ മുതല്‍ രക്ഷപ്രവര്‍ത്തനത്തിന് ശ്രമം നടത്തിയിരുന്നു. നാട്ടുകാര്‍ ആദ്യം ചെങ്ങാടം നിര്‍മിച്ച് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും ഒഴുക്കില്‍പ്പെട്ട് ഒരു അടി പോലും മുന്നോട്ട് നീങ്ങാന്‍ ആയില്ല. തുടര്‍ന്നാണ് ചിമ്മിനി ഡാമില്‍ നിന്നും എത്തിച്ച ഫൈബര്‍ ബോട്ട് ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ ശക്തമായ ഒഴുക്കില്‍ ബോട്ട് നിയന്ത്രിക്കുന്നത് ഒരു വെല്ലുവിളിയായ സമയത്താണ് ആദ്യകാലത്ത് മണല്‍വാരല്‍ നടത്തിയിരുന്ന ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.
ഇവരോടൊപ്പം നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. ആദ്യം മനയ്ക്കലകടവില്‍ നിന്നുമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് തോട്ടുമുഖം പുഴയുടെ തീരം വരെയുള്ള ആളുകളെ സുരക്ഷിതമായി കരയ്ക്ക് എത്തിക്കാനായി. വളര്‍ത്തുമൃഗങ്ങള്‍ ഉള്‍പ്പെടെ രക്ഷപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചു. മൂന്ന് മാസം പ്രായമുള്ള കുട്ടിയെ എടുത്ത് ബോട്ടില്‍ കയറാന്‍ വിമുഖത കാണിച്ച മാതാപിതാക്കളെയും സംഘം രക്ഷപ്പെടുത്തി. ഇതിനിടെ സുഹൃത്തിനെ തേടി ഇറങ്ങിയ ഒരാളെ ഒഴുക്കില്‍ കാണാതായത് പരിഭ്രാന്തി പരത്തിയിരുന്നു. തെരച്ചിലില്‍ ഇയാളെ ഒരു വീടിന് മുകളില്‍ കണ്ടെത്തുകയായിരുന്നു.
രാവിലെ തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം രാത്രി എട്ട് മണിയോടെയാണ് അവസാനിച്ചത്. എന്‍.ആര്‍.ഡി.എഫ് സേന എത്തുമെന്ന് പറഞ്ഞ് കാത്തിരുന്ന് വീടുകളുടെ മുകളില്‍ അഭയം തേടിയ കുടുംബങ്ങള്‍ക്കാണ് നാട്ടുകാരായ തൊഴിലാളികള്‍ രക്ഷകരായത്. വരന്തരപ്പിള്ളി സ്വദേശികളായ സുദേവന്‍, ശ്രീജിത്ത്, ബാബു, ജയരാമന്‍ തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് അധികൃതരുടെ പിന്തുണയും ലഭിക്കാതെ വന്നതോടെ ജീവന്‍ പണയംവെച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ തൊഴിലാളികള്‍ക്ക് അകമറിഞ്ഞ നന്ദിയാണ് മനക്കല്‍കടവ് ഗ്രാമം നേരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  6 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  6 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  6 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  7 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  7 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  7 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago