കങ്കണ-മഹാരാഷ്ട്ര സര്‍ക്കാര്‍ പോര്; മുംബൈ പാക് അധീന കശ്മിരായെന്ന പരാമര്‍ശം ആവര്‍ത്തിച്ച് കങ്കണ
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ ദുരൂഹ മരണത്തിനു പിന്നാലെ ബോളിവുഡ് നടി കങ്കണ റണൗട്ടും മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള പോര് പുതിയ തലത്തിലേക്ക്. മുംബൈയിലെ കങ്കണയുടെ ബംഗ്ലാവില്‍ അനധികൃത നിര്‍മാണം നടത്തിയത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പൊളിച്ചുതുടങ്ങി. പിന്നാലെ, ബോംബെ ഹൈക്കോടതി ഇടപെടുകയും കെട്ടിടം പൊളിക്കുന്നത് മുനിസിപ്പല്‍ കോര്‍പറേഷന്‍ നിര്‍ത്തിവയ്ക്കുകയുമായിരുന്നു.
സുശാന്തിന്റെ മരണത്തിനു ശേഷം ഇവര്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരേ നടത്തിയിരുന്ന പരാമര്‍ശങ്ങള്‍ക്കു പിന്നാലെയായിരുന്നു അനധികൃത നിര്‍മാണം കണ്ടെത്തി നോട്ടിസ് പതിച്ചത്. ഇതിനു പിന്നാലെ ഇന്നലെ കെട്ടിടം പൊളിക്കാന്‍ ആരംഭിക്കുകയും ചെയ്തു. ഇതോടെ, ഹിമാചലില്‍നിന്നു മുംബൈയിലെത്തിയ കങ്കണ സര്‍ക്കാരിനെതിരേ ആഞ്ഞടിക്കുകയും ചെയ്തു. എന്റെ മുംബൈ ഇപ്പോള്‍ പാക് അധീന കശ്മിരായി മാറിയെന്നും കോര്‍പറേഷന്‍ അധികൃതര്‍ ബാബറിന്റെ പടയാളികളാണെന്നും അവര്‍ ആരോപിച്ചു.
ഇതിനു പിന്നാലെയാണ് പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍, അനധികൃത നിര്‍മാണത്തിനെതിരേ 2018ല്‍തന്നെ കങ്കണയ്ക്കു നോട്ടിസ് നല്‍കിയിരുന്നെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
റിയ ചക്രബര്‍ത്തി ജയിലില്‍;
ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും
മുംബൈ: സുശാന്ത് സിങ് രാജ്പുതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് വിതരണ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയെ മുംബൈയിലെ വനിതാ ജയിലിലേക്കു മാറ്റി.
14 ദിവസത്തേയ്ക്കാണ് ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അതേസമയം, റിയയുടെ ജാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കും. തുടര്‍ച്ചയായ ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമായിരുന്നു റിയയെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നത്.
ഇവര്‍ സുശാന്തിന് മയക്കുമരുന്ന് എത്തിച്ചുനല്‍കിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഇവരെ സഹോദരന്‍ അടക്കമുള്ളവരെ കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."