HOME
DETAILS
MAL
രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന്: ജെ.ഡി.യു എം.പി ഹരിവന്ഷ് എന്‍.ഡി.എ സ്ഥാനാര്‍ഥി
backup
September 09 2020 | 19:09 PM
ന്യൂഡല്‍ഹി: ഒഴിവുവന്ന രാജ്യസഭാ ഡപ്യൂട്ടി ചെയര്മാന് സ്ഥാനത്തേക്ക് എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ജെ.ഡി.യു എം.പി ഹരിവന്ഷ് നാരായണ്‍ സിങ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കഴിഞ്ഞ സഭാ സമ്മേളനം വരെ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനായിരുന്ന ഹരിവന്ഷ് തന്റെ കാലാവധി തീര്‍ന്ന പശ്ചാത്തലത്തിലാണ് വീണ്ടും മത്സരിക്കുന്നത്. യു.പി.എ സ്ഥാനാര്‍ഥിയായി ഡി.എം.കെ അംഗങ്ങളിലൊരാളെയായിരിക്കും തെരഞ്ഞെടുക്കുക. 11നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി. ഈ മാസം 14നാണ് പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."