HOME
DETAILS
MAL
മോദിയുടെ വര്‍ഗീയ പ്രസംഗത്തില്‍ പെരുമാറ്റച്ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
backup
April 30 2019 | 22:04 PM
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ വാര്‍ദയില്‍ ഏപ്രില്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വര്‍ഗീയ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്. ഇതു സംബന്ധിച്ച പരാതി പരിഗണിച്ച ഇന്നലത്തെ സമ്പൂര്‍ണ കമ്മിഷന് യോഗമാണ് പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി അമേത്തിയ്ക്ക് പുറമെ വയനാട്ടില്‍ക്കൂടി മത്സരിക്കുന്നത് സംബന്ധിച്ച് മോദി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."