ജില്ലയിലെ കിണറുകളുടെ ശുചീകരണം; യുനിസെഫ് സഹകരണത്തോടെ കര്‍മപദ്ധതി തയാറാക്കും
തൃശൂര്‍: പ്രളയത്തില്‍ മലിനമായ ജില്ലയിലെ കിണറുകളുടെ സമഗ്ര ശുചീകരണത്തിന് യുനിസെഫ് സഹകരണത്തോടെ കര്‍മ്മപദ്ധതി തയാറാക്കും. മുന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ വി.കെ ബേബി അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ ടി.വി അനുപമയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
യുനിസെഫ് വാഷ് വിഭാഗം വിദഗ്ദ്ധന്‍ ഡോ. ആനന്ദ്, നാഷ്‌നല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. ശ്രീഹരി, കേരള വാട്ടര്‍ അതോറിറ്റി മുന്‍ എന്‍ജിനിയര്‍ രതീഷ് എന്നിവരാണ് വിദഗ്ധസംഘത്തിലുള്ള മറ്റ് അംഗങ്ങള്‍.
ക്ലോറിനേഷന് ശേഷവും പ്രളയബാധിത മേഖലകളിലെ പല കിണറുകളിലേയും വെള്ളത്തില്‍ ബാക്ടീരിയ സാന്നിധ്യമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലയില്‍ പ്രളയം രൂക്ഷമായി ബാധിച്ച് 46 പഞ്ചായത്തുകളിലെ കിണറുകളുടെ സമഗ്ര ശുചീകരണമാണ് കര്‍മ്മപദ്ധതി ലക്ഷ്യമിടുന്നത്. ആദ്യഘട്ട ശുചീകരണത്തിനു ശേഷവും ജില്ലയിലെ 16 പഞ്ചായത്തുകളില്‍ കിണറുകള്‍ പൂര്‍ണമായും ശുചീകരിക്കപ്പെടാത്ത സാഹര്യത്തിലാണ് കര്‍മ്മപദ്ധതിക്ക് രൂപം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഗ്രാമപഞ്ചായത്തുകള്‍, നഗസഭകള്‍, കോര്‍പ്പറേഷന്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
കിണര്‍ ശുചീകരണം, ജലവിതരണ സംവിധാനങ്ങളുടെ ശുചീകരണം, ഉപഭോക്തൃതല ശുചീകരണം എന്നി മൂന്നുതലങ്ങളിലായാണ് പദ്ധതി നിര്‍വഹണം നടത്തുക. ജില്ലാതലത്തില്‍ കലക്ടറും തദ്ദേശ ഭരണതലത്തില്‍ സ്ഥാപനമേധാവികളുമാണ് പദ്ധതി നടത്തിപ്പിന് നേതൃത്വം നല്‍കും.
പൂര്‍ണമായും വെള്ളപ്പൊക്കം ബാധിച്ചവ, ഭാഗികമായി ബാധിച്ചവ, മുഴുവനായും മുങ്ങിപ്പോയവ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് കിണറുകള്‍ ശുചീകരിക്കുക. ഇതിനായി തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നാല് മുതല്‍ അഞ്ച് വരെ അംഗങ്ങളുള്ള കര്‍മ്മസേനയ്്ക്ക് രൂപം നല്‍കും. ജില്ലാതലത്തില്‍ പ്രതേൃക പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകരും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ഇതില്‍ അംഗങ്ങളായിരിക്കും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. രാധാകൃഷ്ണന്‍, സബ്ബ് കലക്ടര്‍ ഡോ. രേണുരാജ്, തദ്ദേശസ്വയംഭരണസ്ഥാപന മേധാവികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."