ബാനിഹാള്‍ സ്ഫോടനം: അറസ്റ്റിലായ ആറംഗ സംഘത്തില്‍ ഒരാള്‍ പി.എച്ച്.ഡി വിദ്യാര്‍ഥി
ജമ്മു: കഴിഞ്ഞ മാസം ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ ബാനിഹാളിനടുത്ത് സി.ആര്.പി.എഫ് വാഹനത്തിനു നേരെ ആക്രമണം നടത്താന്‍ ശ്രമിച്ച കേസില്‍ കശ്മിര് പൊലിസ് പിടികൂടിയ ആറംഗ സംഘത്തിലെ ഒരാള്‍ പിഎച്ച്.ഡി വിദ്യാര്‍ഥി. മറ്റ് രണ്ടുപേര്‍ സര്‍വകലാശാല വിദ്യാര്‍ഥികളാണെന്നും പൊലിസ് അറിയിച്ചു.
ഷോപ്പിയാന്‍ സ്വദേശി ഹിലാല്‍ അഹമ്മദ് മന്ടൂ ആണ് പിഎച്ച്.ഡി വിദ്യാര്‍ഥി. ഭട്ടിന്‍ഡ സെന്‍ട്രല്‍ സര്‍വകലാശാലാ വിദ്യാര്‍ഥിയാണ് ഇയാള്‍. ബി.ബി.എ വിദ്യാര്‍ഥി ഒവൈസ് അമിന്‍, ബി.സി.എ വിദ്യാര്‍ഥി ഉമര്‍ ഷാഫി എന്നിവരാണ് മറ്റുള്ളവര്‍. ജെയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ടാണ് ആറുപേരും സി.ആര്.പി.എഫ് വാഹനം ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നത്. ഫെബ്രുവരി 14നാണ് പുല്‍വാമയില്‍ 40 സി.ആര്.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ആക്രമണം നടന്നത്. തുടര്‍ന്ന് മാര്‍ച്ച് 30ന് സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സി.ആര്.പി.എഫ് ജവാന്മാരുമായി വരുന്ന വാഹനത്തിലേക്ക് ഇടിച്ചുകയറ്റാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വാഹനത്തിന് സമീപം എത്തുന്നതിന് മുന്‍പുതന്നെ കാര്‍ പൊട്ടിത്തെറിച്ചിരുന്നു. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. കാര്‍ ഓടിച്ചിരുന്നത് അമിന്‍ ആയിരുന്നുവെന്ന് ജമ്മു പൊലിസ് ഐ.ജി എം.കെ സിന്‍ഹ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."