പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്കായി പത്ത് സെന്റ് നല്കാന് തയാറായി ഉണ്ണി
പള്ളുരുത്തി: പ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്കായി പള്ളുരുത്തി ഇല്ലിക്കല്‍ വീട്ടില്‍ ഇ.എന്‍ ഉണ്ണി സ്വന്തം ഭൂമി നല്കാന് തയ്യാറായി രംഗത്ത്. ചേര്‍ത്തല കടക്കരപള്ളി യിലെ തന്റെ പേരിലുള്ള 26 സെന്റിലെ പത്ത് സെന്റ് ഭൂമിയാണ് എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി ഇദ്ദേഹം നല്‍കാനൊരുങ്ങുന്നത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഈ സ്ഥലത്തിന്റെ ഇരു വശത്തും ലോറി കയറാവുന്ന ടാര്‍ റോഡുണ്ട്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ ദു:ഖങ്ങള്‍ മനസിലക്കിയ ഉണ്ണി സ്ഥലം നല്‍കുന്നതിനെക്കുറിച്ച് വീട്ടുകാരുമായി ആലോചിച്ച് അവരുടേയും കൂടി സമ്മതത്തോടെയാണ് ഭൂമി നല്‍കുന്നത്. കൊച്ചി തുറമുഖത്ത് യൂണിവേഴ്സല്‍ എന്റര്‍പ്രൈസസ് എന്ന ഷിപ്പിംങ് ക്ലിയറിങ് ഏജന്‍സി നടത്തി വരികയാണ് ഉണ്ണി. സാധാരണക്കാരനായ ഇയാള്‍ ബിസിനസിലൂടെ സ്വരൂപിച്ച പണം ഉപയോഗിച്ച് വാങ്ങിയതാണ് ഈ ഭൂമി. ഉണ്ണിയുടെ ഭാര്യ സൂര്യ വീട്ടമ്മയാണ്. പള്ളുരുത്തി സെന്റ് ഡൊമിനിക് സ്കൂളിലെ വിദ്യാര്‍ത്ഥി ശ്രീഹരി, കളത്തറ ചിന്മയ സ്കൂളിലെ വിദ്യാര്‍ത്ഥി ഗായത്രി എന്നിവരാണ് മക്കള്‍. അടുത്ത ദിവസം തന്നെ ജില്ലാ കലക്ടര്‍ക്ക് ഭൂമി സംബന്ധിച്ച രേഖകള്‍ കൈമാറാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."