സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിക്കെതിരേ ആര്‍.എസ്.പി
തിരുവനന്തപുരം: സ്വര്‍ണക്കള്ളകടത്ത് കേസിന്റെയും മയക്കുമരുന്നു കേസിന്റെയും അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിനെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കേന്ദ്രീകരിച്ചാണു നടക്കുന്നതെന്നു ആര്‍.എസ്.പി.
ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യം ചെയ്യുന്നതു സംബന്ധിച്ചു പ്രതികരിക്കാനുള്ള രാഷ്ട്രീയ ഉത്തരവാദിത്വം സി.പി.എമ്മിനുണ്ട്.
സര്‍വ അധികാരങ്ങളും ഒരു വ്യക്തിയില്‍ മാത്രം കേന്ദ്രീകരിച്ചതിന്റെ അനന്തരഫലമാണു സംസ്ഥാനം നേരിടുന്ന ഈ ദുരന്തമെന്നും ആര്‍.എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, ഷിബു ബേബി ജോണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കേട്ടാലറയ്ക്കുന്ന കാര്യങ്ങളാണ് ആരോഗ്യ വകുപ്പില്‍ നടക്കുന്നത്. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.ജി.ഒ യൂണിയന്റെ അംഗമാണ്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് അവാര്‍ഡ് കിട്ടുമ്പോള്‍ മുഴുവന്‍ ക്രെഡിറ്റും മന്ത്രിക്കാണെങ്കില്‍ ഇപ്പോള്‍ ഉണ്ടായ സംഭവങ്ങളിലെ ഉത്തരവാദിത്വവും മന്ത്രി ഏറ്റെടുക്കണമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."