പുതുച്ചേരി സര്‍ക്കാരിന്റെ ദൈനംദിനകാര്യങ്ങളില്‍ ലഫ്. ഗവര്‍ണര്‍ ഇടപെടരുത്: മദ്രാസ് ഹൈക്കോടതി
ചെന്നൈ: പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിക്ക് തിരിച്ചടി. സംസ്ഥാന സര്‍ക്കാരിന്റെ ദൈനംദിന നടപടികളില്‍ ഇടപെടരുതെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു.
മുഖ്യമന്ത്രി വി. നാരായണ സ്വാമിയുമായി കിരണ്‍ ബേദി നടത്തി വന്ന അധികാര തര്‍ക്കത്തിന് ഇതോടെ അന്ത്യമാകും.
പുതുച്ചേരി സര്‍ക്കാരിനോട് ദൈനംദിന റിപ്പോര്‍ട്ട് വാങ്ങുന്നതിന് ലഫ്. ഗവര്‍ണര്‍ക്ക് 2017ല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അധികാരം ഹൈക്കോടതി എടുത്തുകളയുകയും ചെയ്തു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടാനോ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നത് നിയന്ത്രിക്കാനോ ലഫ്. ഗവര്‍ണര്‍ക്ക് അധികാരമുണ്ടായിരിക്കില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.
അതേസമയം, മന്ത്രിസഭയുടെ ഉപദേശക റോളില്‍ പ്രവര്‍ത്തിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കോണ്‍ഗ്രസ് എം.എല്‍.എ ലക്ഷ്മിനാരായണന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. കേന്ദ്ര സര്‍ക്കാര്‍ ലഫ്. ഗവര്‍ണര്‍ക്ക് നല്‍കിയ പ്രത്യേക അധികാരം ചോദ്യം ചെയ്താണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
ഡല്‍ഹി സര്‍ക്കാരും ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലും തമ്മിലുള്ള തര്‍ക്കവും വാദത്തിനിടയില്‍ പരാമര്‍ശ വിഷയമായെങ്കിലും ഡല്‍ഹിയിലെ വിഷയം പുതുച്ചേരിയുമായി കൂട്ടിക്കുഴക്കരുതെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആര്‍.
മഹാദേവന്‍ വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് ചരിത്രപരവും ജനാധിപത്യത്തിന്റെ വിജയവുമാണെന്ന് മുഖ്യമന്ത്രി വി. നാരായണ സ്വാമി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."