ഡിഫ്തീരിയ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി
പട്ടിക്കാട്: ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ച കീഴാറ്റൂര്‍ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ മഖാംപടി സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
ആദ്യഘട്ടമായി ഡിഫ്തീരിയ ബാധിച്ച യുവാവുമായി അടുത്ത ബന്ധമുള്ള 16 വയസില്‍ താഴെയുള്ള 30ഓളം പേര്‍ക്ക് വാക്സിനേഷന് നല്കി. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മുന്നോടിയായി കീഴാറ്റൂര്‍ പി.എച്ച്.സിയിലെ മുഴുവന്‍ ജീവനക്കാരും സ്വയം വാക്സിനേഷന് സ്വീകരിക്കുകയും ചെയ്തു. കൂടാതെ, മഖാംപടി അങ്കണവാടിയില്‍ സംഘടിപ്പിച്ച പ്രത്യേക കാംപില്‍ ബോധവല്‍ക്കരണവും പ്രദേശത്തെ 130ഓളം പേര്‍ക്ക് കുത്തിവെയ്പ്പും നടത്തി. പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെയും ആശാവര്‍ക്കര്‍മാരുടെയും നേത്യത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ വര്‍ഷം തൊട്ടടുത്ത പ്രദേശമായ വെട്ടത്തൂരില്‍ ഡിഫ്തീരിയ സ്ഥിരീകരിക്കുകയും രണ്ടു വിദ്യാര്‍ഥികള്‍ മരിക്കാനിടയാവുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."