HOME
DETAILS
MAL
ഇറാനില്‍ 18 വയസിനു താഴെയുള്ളവരെ തൂക്കിക്കൊന്നു
backup
April 30 2019 | 22:04 PM
തെഹ്‌റാന്‍: ബലാത്സംഗക്കുറ്റത്തിന് ഇറാന്‍ 18 വയസിനു താഴെയുള്ള രണ്ടുപേരെ വധശിക്ഷക്കു വിധേയമാക്കിയതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി. ബാലാവകാശ നിയമങ്ങള്‍ക്കെതിരായ ഈ നിലപാടിനെ സംഘടന അപലപിച്ചു.
മെഹ്ദി സുഹ്‌റബിഫാര്‍, അമീന്‍ സെദഗാദ് എന്നിവരെയാണ് തൂക്കിക്കൊന്നത്. 15 വയസുള്ളപ്പോള്‍ അറസ്റ്റിലായ ഇരുവരെയും കഴിഞ്ഞ ദിവസമാണ് ഷീറാസ് നഗരത്തില്‍വച്ച് തൂക്കിലേറ്റിയത്.
അവരുടെ ദേഹത്ത് അടിയേറ്റ പാടുണ്ടായിരുന്നുവെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."