ഡ്രൈവിങ് സ്‌കൂളുകള്‍ 14 മുതല്‍ തുറക്കാം
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ഡ്രൈവിങ് ടെസ്റ്റുകള്‍ കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ച് 14നു പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി. നാളെ തന്നെ വാഹനങ്ങളും സ്ഥാപനങ്ങളും അണുവിമുക്തമാക്കണം.
മോട്ടോര്‍ വാഹനവകുപ്പും ഡ്രൈവിങ് സ്‌കൂളുകളും നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പാക്കിയെന്നും ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചുവെന്നും ഉറപ്പവരുത്തിയ ശേഷമാണ് ടെസ്റ്റുകള്‍ ആരംഭിക്കുക. ലോക്ക്ഡൗണിനു മുമ്പ് ലേണേഴ്‌സ് എടുത്തവരെയും ഒരിക്കല്‍ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുത്ത് പരാജയപ്പെട്ടവരെയും മാത്രമേ ഒക്‌റ്റോബര്‍ 15 വരെ നടക്കുന്ന ടെസ്റ്റുകളില്‍ പങ്കെടുപ്പിക്കൂ. മറ്റുള്ളവര്‍ ഈ തിയതിക്ക് ശേഷമേ സ്ലോട്ട് ബുക്ക് ചെയ്യാവൂ. ടെസ്റ്റ് സമയത്ത് ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉറപ്പുവരുത്തും.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ ടെസ്റ്റുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണ്‍, മറ്റ് നിരോധിത മേഖലകള്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരെ ടെസ്റ്റിലും പരിശീലനത്തിലും പങ്കെടുപ്പിക്കില്ല.65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, മറ്റു രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരെ പങ്കെടുപ്പിക്കില്ല. പരിശീലനത്തിനും ടെസ്റ്റിനും എത്തുന്നവരുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ടെസ്റ്റിങ് ഗ്രൗണ്ടില്‍ അനുഗമിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."