കാന്‍സര്‍ രോഗിയായ വിദ്യാര്‍ഥി സഹായം തേടുന്നു
പെരിന്തല്‍മണ്ണ: കാന്‍സര്‍ രോഗിയായ വിദ്യാര്‍ഥി സഹായം തേടുന്നു. കക്കൂത്ത് വലിയങ്ങാടി പള്ളിദര്‍സിലെ മുഹമ്മദ് നിയാസ് എന്ന വിദ്യാര്‍ഥിയാണ് സഹായം തേടുന്നത്. 16 വയസ് പ്രായമുള്ള നിയാസിന് വലത് കാല്‍മുട്ടിനാണ് കാന്‍സര്‍ രോഗം ബാധിച്ചിരിക്കുന്നത്. ഹോട്ടല്‍ ജീവനക്കാരനായ പൂവത്തും പറമ്പില്‍ അബ്ദുല്‍ നാസര്‍ - നജ്മുന്നീസ ദമ്പതികളുടെ മകനാണ്. അങ്ങാടിപ്പുറം തരകന്‍ സ്‌കൂളില്‍ പഠിക്കുന്ന എട്ടാം ക്ലാസ്‌കാരി നാജിയ നസ്‌റിന്‍ ഏക സഹോദരിയാണ്. ആറു മാസം മുമ്പാണ് നിയാസിന് വലതു കാല്‍മുട്ടിന് വേദന തുടങ്ങുന്നത്. പെരിന്തല്‍മണ്ണ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലായിരുന്നു. വേദനക്ക് ഒട്ടും കുറവു കാണാത്തതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മൗലാനയില്‍ നിന്ന് സ്‌കാനിങ്ങ് എടുത്ത് പരിശോധിച്ചപ്പോള്‍ പ്രശ്‌നം ഗുരുതരമാണെന്നും, എത്രയും പെട്ടെന്ന് തൃശൂര്‍ അമല ആസ്പത്രിയില്‍ ചികിത്സ തേടണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ അമലയില്‍ അഡ്മിറ്റായി. അവിടെ നിന്നാണ് രോഗം കാന്‍സറാണെന്ന് സ്ഥിരീകരിച്ചത്. 2016 മാര്‍ച്ച് 31ന് നിയാസിന്റ കാല്‍ മുട്ട് ഓപ്പറേഷന്‍ ചെയ്തു. ചിരട്ട മാറ്റി ഫൈബറിന്റെ ചിരട്ടയിട്ടു. മുട്ടിന് താഴെ 20 സെ.മീ. നീളത്തില്‍ കമ്പിയും ഇട്ടിരുന്നു. ഇതിനകം ആറു കീമോതെറാപ്പിയും കഴിഞ്ഞിട്ടുണ്ടണ്ട്. പളളിദര്‍സിനോടൊപ്പം പെരിന്തല്‍മണ്ണ ഗവ.ഹയര്‍ സെക്കന്‍ഡണ്ടറി സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിച്ചു കൊണ്ടണ്ടിരിക്കേയാണ് രോഗം പിടിപെട്ടത്. കഴിഞ്ഞ മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ ചികിത്സ കാരണം കഴിഞ്ഞില്ല.15 വര്‍ഷത്തോളം തിരൂര്‍ക്കാട് സ്‌കൂള്‍പടിയിലെ വാടക വീട്ടിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്. കാല്‍ മുറിച്ചു മാറ്റല്‍ ഒഴിവായി കിട്ടുമോ എന്നറിയാനും, വിദഗ്ധ ചികിത്സക്കുമായി തിരുവനന്തപുരം ആര്‍.സി.സിലേക്ക് പോകാനൊരുങ്ങുകയാണ് കുടുംബം. ചികിത്സക്ക് വലിയൊരു തുക ഇതിനോടകം ചിലവായി ട്ടുണ്ടണ്ട്. കുടുംബത്തെ സഹായിക്കാന്‍ താമരത്ത് ഹംസു കണ്‍വീനറായി കമ്മറ്റി രൂപീകരിച്ച് കനറാ ബാങ്കില്‍ അക്കൗണ്ടണ്ടും തുടങ്ങിയിട്ടുണ്ടണ്ട്. ഫോണ്‍: 9847356547
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."