HOME
DETAILS
MAL
ഉപതെരഞ്ഞെടുപ്പ്: നാളെ സര്‍വകക്ഷിയോഗം
backup
September 09 2020 | 19:09 PM
തിരുവനന്തപുരം: ചവറ, കുട്ടനാട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിച്ച് സര്‍ക്കാര്‍. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള സാധ്യത തേടിയാണ് സര്‍ക്കാര്‍ നീക്കം.
നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. മാത്രമല്ല, കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ശരിയല്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. വിഷയത്തില്‍ പ്രതിപക്ഷ പിന്തുണ തേടാനാണ് യോഗം.
സര്‍ക്കാര്‍ നിലപാട് സര്‍വകക്ഷിയോഗം അംഗീകരിക്കുകയാണെങ്കില്‍ അത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കും. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയാണെങ്കില്‍ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതില്‍ പിന്തുണയ്ക്കാമെന്നാണ് യു.ഡി.എഫ് നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."