'സ്കൂള്‍ നവീകരണത്തിലും സര്‍ക്കാരിനെതിരേ അപവാദ പ്രചാരണം'
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ കെട്ടിടങ്ങള്‍ നവീകരിച്ചതിന്റെ പേരില്‍ സര്‍ക്കാരിനെതിരേ അപവാദ പ്രചാരണത്തിനു ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
പുതിയ കെട്ടിടങ്ങളെല്ലാം മലബാര്‍ ഭാഗത്തെ സ്കൂളുകള്‍ക്കാണെന്നാണ് പ്രചാരണം. എന്നാല്‍ ബാലരാമപുരം മുതല്‍ ചേലക്കര വരെയുള്ള മേഖലയിലെ 19 സ്കൂളുകള്‍ക്കാണ് പുതിയ കെട്ടിടം ഒരുക്കിയിരിക്കുന്നത്. നാട്ടില്‍ നടക്കുന്ന നല്ല കാര്യങ്ങളെ പല രീതിയില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വിവിധ നിയോജകമണ്ഡലങ്ങളിലായി പൂര്‍ത്തിയാക്കിയ 34 ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി മൂന്നു കോടി രൂപ ചെലവഴിച്ച് 14 സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."