HOME
DETAILS
MAL
ദുരിതാശ്വാസ നിധിയിലേക്ക് പണം: നാടന്പാട്ടുമായി വിദ്യാര്‍ഥി
backup
August 31 2018 | 08:08 AM
മാവേലിക്കര: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കറ്റാനത്തുനിന്ന് ഒരു കുഞ്ഞുസഹായം. കുറത്തികാട് പള്ളിയാവട്ടം കന്നിമേല്‍ തറയില്‍ സുനീഷ്- ലേഖ ദമ്പതികളുടെ മകനും കറ്റാനം പോപ് പയസ് സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയുമായ അഭിജിത്താണ് ദുരിതബാധിതരെ സഹായിക്കാന്‍ തെരുവുകളില്‍ നാടന്‍പാട്ട് പാടുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാനാണ് വിദ്യാര്‍ഥികളായ അഭിജിത്തും സംഘവും പാട്ടുപാടുന്നത്. അഭിജിത്തിനൊപ്പം സഹോദരി വൈഗയും കൂട്ടുകാരും തെരുവോരങ്ങളില്‍ പാടാനുണ്ട്. വാദ്യോപകരണ വിദഗ്ധരും നാടന്പാട്ടിന് പക്കമേളവുമായി അഭിജിത്തിനൊപ്പമുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി ഇതുവരെ നടത്തിയ പരിപാടികളുടെ വാഹനത്തിന്റെയും, മൈക്കിന്റേയും വാടക അഭിജിത്ത് പഠിക്കുന്ന കറ്റാനം പോപ് പയസ് സ്കൂളിലെ അധ്യാപകരാണ് വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."