HOME
DETAILS
MAL
അമ്മയെയും മകനെയും ദുരൂഹസാഹചര്യത്തില്‍ കാണാതായി
backup
August 31 2018 | 08:08 AM
കാസര്‍കോട്: ചിറ്റാരിക്കാലില്‍ യുവതിയെയും മകനെയും ദുരുഹസാഹചര്യത്തില്‍ കാണാതായി. ചിറ്റാരിക്കല്‍ വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു (21), മകന് സായികൃഷ്ണ (രണ്ടര) എന്നിവരെയാണ് കാണാതായത്.
ഇരുവരെയും അക്രമിച്ചതിനു ശേഷം തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്നു. വീട്ടില്‍ ആക്രി കച്ചവടക്കാര്‍ വന്നിട്ടുണ്ടെന്നും അക്രമിക്കാനൊരുങ്ങുകയാണെന്നും മീനു ഭര്‍ത്താവിനോട് ഫോണ്‍ വിളിച്ചു പറഞ്ഞിരുന്നു. ഭര്‍ത്താവ് എത്തുമ്പോഴേക്കും ഇരുവരെയും കാണാനില്ലായിരുന്നു. വീട്ടില്‍ ചോരപ്പാടുകള്‍ കണ്ടെത്തിയതാണ് കൂടുതല്‍ സംശയങ്ങള്ക്കിടനല്കിയത്. വിവരമറിഞ്ഞ് ചിറ്റാരിക്കല്‍ പൊലിസ് സംഭവ സ്ഥലത്തെത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."