ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി
വടകര: പ്രളയ ദുരന്തബാധിതര്‍ക്ക് കൈതാങ്ങാവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓട്ടോത്തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനം നല്‍കി.
ഒട്ടോ ടാക്‌സി,ലൈറ്റ് മോട്ടോര്‍ വര്‍ക്കഴ്‌സ് യൂനിയന്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയത്. പരിപാടി വടകര ഡിവൈ.എസ്.പി എ.പി ചന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
പിരിഞ്ഞുകിട്ടിയ തുക യൂനിയന്‍ നേതാക്കള്‍ വടകര തഹസില്‍ദാര്‍ക്ക് കൈമാറി. വി രമേശന്‍, എം പ്രദീപന്‍, എം.കെ പ്രസന്നകുമാര്‍, കെ. വിദ്യാധരന്‍ പങ്കെടുത്തു.
അറക്കിലാട് സരസ്വതിവിലാസം എല്‍.പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചു. അധ്യാപക രക്ഷാകര്‍തൃ സമിതി ശേഖരിക്കുന്ന തുകയും ഇതോടൊപ്പം നല്‍കും. പുത്തൂര്‍ കനവ് റസിഡന്‍സ് അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ സംഭാവന നല്‍കി. അസോസിയേഷന്‍ ഭാരവാഹികളായ എം.രാജന്‍,കെ. അനില്‍കുമാര്‍,കൈതക്കല്‍ രാധാകൃഷ്ണന്‍,എം.ഇ സുനീഷ് കുമാര്‍,ജയകൃഷ്ണന്‍ പറമ്പത്ത് ചേര്‍ന്ന് തഹസില്‍ദാര്‍ പി.കെ സതീഷ്‌കുമാറിന് തുക കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."