HOME
DETAILS
MAL
രാവണന്റെ നാട്ടില്‍ ബുര്‍ഖ നിരോധിച്ചു; ഇനി രാമന്റെ നാട്ടിലും നിരോധിക്കണം- ആവശ്യവുമായി ശിവസേനയും
backup
May 01 2019 | 07:05 AM
മുംബൈ: ഹിന്ദുസേനക്കു പിന്നാലെ ഇന്ത്യയിലും ബുര്‍ഖ നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേനയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് എന്‍.ഡി.എ സഖ്യകക്ഷി കൂടിയായ ശിവസേന അവരുടെ മുഖപത്രമായ സാമ്‌നയിലൂടെ ആവശ്യമുന്നയിച്ചിരിക്കുന്നത്.
ഭീകരാക്രമണത്തിന് പിന്നാലെ ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിച്ചിരുന്നു. ഇത് ഇന്ത്യയും പിന്തുടരണണെന്നാണ് ശിവസേനയുടെ ആവശ്യം.
മുത്തലാഖ് മാത്രമല്ല ഇന്ത്യയില്‍ നിരോധിക്കേണ്ടത്, ബുര്‍ഖ കൂടിയാണ്. രാവണന്റെ നാടായ ശ്രീലങ്ക ബുര്‍ഖ നിരോധിച്ചെങ്കില്‍ രാമന്റെ നാടായ ഇന്ത്യയിലും അത് നടപ്പാക്കാനാകുമെന്ന് സാമ്‌നയിലെ ലേഖനത്തില്‍ ശിവസേന പറയുന്നു.
നേരത്തെ, മുഖം മറയ്ക്കുന്ന തരത്തിലുള്ള ബുര്‍ഖ അടക്കമുള്ളവ പൊതു സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നത് വിലക്കണമെന്ന് ഹിന്ദു സേന ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."