കരിപ്പൂര്‍ ഭൂമി ഏറ്റെടുക്കല്‍; ഓഗസ്റ്റ് എട്ടിന് മലപ്പുറം കലക്ടറേറ്റില്‍ യോഗം
കൊണ്ടേണ്ടാട്ടി: കരിപ്പൂര്‍ വിമാനത്താവള വികസനത്തിനു ഭൂമി വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടു ജനപ്രതിനിധികളുടെ യോഗം ഓഗസ്റ്റ് എട്ടിനു മലപ്പുറം കലക്ടറേറ്റില്‍ ചേരും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തിലാണ് സമരസമിതിയുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കാന്‍ തീരുമാനിച്ചത്.
മലപ്പുറം കലക്ടര്‍ വിളിച്ചുചേര്‍ക്കുന്ന യോഗത്തിനു ശേഷം ഭൂമി നഷ്ടപ്പെടുന്നവരുടെ യോഗം പിന്നീടു ചേരും.
തദ്ദേശ ഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ മന്ത്രി കെ.ടി. ജലീലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടണ്ട്. വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളുടെ യോഗവും വിളിച്ചുചേര്‍ക്കും. വിമാനത്താവള വികസനത്തിനു 385 ഏക്കര്‍ ഭൂമി ഏറ്റെടുക്കണമെന്നാണ് എയര്‍പോര്‍ട്ട് അഥോറിറ്റി ആവശ്യപ്പെട്ടിട്ടുള്ളത്.
കൊണ്ടേണ്ടാട്ടി നഗരസഭ, പള്ളിക്കല്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നാണു ഭൂമി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത്. ഭൂമി ഏറ്റെടുത്താല്‍ 100 ഏക്കര്‍ ഭൂമി ഇവിടുത്തെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനും ആവശ്യമാണ്. ഭൂമി വിട്ടുനല്‍കുന്നവര്‍ക്കുള്ള പാക്കേജ് തയ്യാറാക്കുന്നതിനും പ്രതിഷേധത്തിലുള്ള ജനങ്ങളെ എങ്ങിനെ അഭിമുഖീകരിക്കേണ്ടണ്ടതെന്നുമാണു യോഗത്തില്‍ ചര്‍ച്ച ചെയ്യുക. ഭൂമി നഷ്ടപ്പെടുന്നവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."