എലിപ്പനി: കുന്ദമംഗലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു; ജാഗ്രതാ നിര്‍ദേശം നല്കി
കുന്ദമംഗലം: മാവൂര്‍, പെരുവയല്‍, കുന്ദമംഗലം ഗ്രാമ പഞ്ചായത്തുകളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അടിയന്തര പ്രധിരോധപ്രവര്ത്തനങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. കുന്ദമംഗലം പഞ്ചായത്തില്‍ ഏഴും പെരുവയലില്‍ മൂന്നും മാവൂരില്‍ ഒന്നും കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്നലെ കുന്ദമംഗലത്ത് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്പേഴ്സന് ടി.കെ സൗദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ കര്‍മപദ്ധതികള്‍ ആവിഷ്കരിച്ചു. നാളെ രാവിലെ 10ന് അടിയന്തര ബോര്‍ഡ് മീറ്റിങ് വിളിച്ചുചേര്‍ത്തിട്ടുണ്ട്.
പൈങ്ങോട്ടുപുറം, കാരന്തൂര്‍, മൂന്ന്, 10, 6 വാര്‍ഡുകളിലാണ് എലിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. നാളെ നടക്കുന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനമെടുക്കും. ബ്ലീച്ചിങ് പൗഡറിനു പുറമെ നൂതന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സൂപ്പര്‍ ക്ലോറിനേഷന് നടത്തും. പ്രളയബാധിത പ്രദേശത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്, ഖരമാലിന്യങ്ങള്‍ നീക്കംചെയ്യാനും വാര്‍ഡുകള്‍ തോറും വിശേഷാല്‍ ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കാനും ധാരണയായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."