HOME
DETAILS
MAL
കുടിവെള്ളക്ഷാമത്തിനിടെ ശുദ്ധജലം പാഴാക്കി അധികാരികള്‍
backup
August 31 2018 | 08:08 AM
തിരുന്നാവായ: പ്രളയബാധിതര്‍ ബാധിതര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള കുടിവെള്ളം പാഴായിപ്പോകുന്നു. തിരുന്നാവായ-പുത്തനത്താണി റോഡില്‍ ഫര്‍ണിച്ചര്‍ ഷോപ്പിന്റെ ഇടത് വശത്തുകൂടി കടന്നു പോകുന്ന പൈപ്പ് ലൈനിലെ തകരാറ് മൂലം കണക്കില്ലാത്തവിധം ശുദ്ധജലം പാഴായിപ്പോകുകയാണ്.
ഇവിടെ മാസങ്ങളായി കുടിവെള്ളം റോഡിലൂടെ ഒഴുകാന്‍ തുടങ്ങിയിട്ട്. വെള്ളത്തിന്റെ ഒഴുക്ക് കാരണം റോഡ് പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. പ്രളയബാധിതയെ തുടര്‍ന്ന് പഞ്ചായത്തിന്റെ പല പ്രദേശങ്ങളിലും രൂക്ഷമായി കുടിവെള്ള ക്ഷാമം നേരിടുമ്പോഴാണ് അധികൃതരുടെ അനാസ്ഥ മൂലം ജലം പാഴായി കൊണ്ടിരിക്കുന്നത്. വെള്ളം ഒഴുകി പോകുന്നത് പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നുവെങ്കിലും തകരാര്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."