HOME
DETAILS
MAL
പൊന്നാനി ഹാര്‍ബര്‍ പ്രദേശത്തെ ഡംപിങ് യാര്‍ഡാക്കി മാറ്റാനാണ് നഗരസഭാ സമിതിയുടെ ശ്രമമെന്ന് ഇ ടി. മുഹമ്മദ് ബഷീര്‍ എം.പി
backup
August 31 2018 | 09:08 AM
പൊന്നാനി: പൊന്നാനി ഹാര്‍ബര്‍ പ്രദേശത്തെ ഡംപിങ് യാര്‍ഡാക്കി മാറ്റാനാണ് നഗരസഭാ ഭരണ സമിതിയുടെ ശ്രമമെന്ന് ഇ ടി. മുഹമ്മദ് ബഷീര്‍ എം.പി. പൊലിസ് മര്‍ദനത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദേശത്തെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കുന്നതിന്റെ മുന്നോടിയായാണ് കഴിഞ്ഞ ദിവസം മാലിന്യം നിക്ഷേപിച്ചു തുടങ്ങിയത്. ഇത് ചോദ്യം ചെയ്തത് പൊലീസ് അടിച്ചൊതുക്കുകയാണ് ചെയ്തത്. പൊലീസ് ഇത്തരം നീക്കവുമായി മുന്നോട്ടു പോയാല്‍ ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഇ ടി. പറഞ്ഞു. പ്രളയക്കെടുതിയെത്തുടര്‍ന്ന് സ്ഥലം എം.പി.യായ ഇ.ടി മുഹമ്മദ് ബഷീര്‍ പൊന്നാനിയിലെത്താത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് മണ്ഡലത്തിന്റെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ചിരുന്നതായും പ്രളയം രൂക്ഷമാകുന്നതിന് മുമ്പ് പൊന്നാനി ഈശ്വരമംഗലത്തെ ക്യാംപില്‍ എത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."