കെഎംസിസി യാത്രയപ്പ് നൽകി
ജിദ്ദ: നാല് പതിറ്റാണ്ടിനു ശേഷം വിടവാങ്ങുന്നു മഞ്ചേരി മണ്ഡലം കെ എം സി സി വൈസ് പ്രസിഡൻറ് അബ്ദുൽ കാദർ പുളിയക്കുത്തിനു യാത്രയപ്പ് നൽകി. മുൻ ജിദ്ദ കീഴാറ്റൂർ പഞ്ചായത്ത് കെ എം സി സി പ്രസിഡൻറ്, മുൻ ജിദ്ദ പട്ടിക്കാട് മഹല്ല് കമ്മറ്റി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച കാദർ നിലവിൽ ജിദ്ദ കീഴാറ്റൂർ പഞ്ചായത്ത് കെ എം സി സി ചെയർമാൻ, ജിദ്ദ പട്ടിക്കാട് വെൽഫയർ കമ്മറ്റിയുടെ ഉപദേശക സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.
നീണ്ട നാല്പത് വർഷവും അമേരിക്കൻ ഫർണിച്ചർ എന്ന ഒരേ കമ്പനിയിൽ ജോലി ചെയ്ത അബ്ദുൽ ഖാദർ ആവശ്യപ്പെട്ടതനുസരിച്ചാണ് കമ്പനി ഫൈനൽ എക്‌സിറ്റ് നൽകിയത്. ഫൈനൽ എക്സിറ്റ് ലഭിച്ചതിനു ശേഷവും കമ്പനിയുടെ നിര്ബന്ധ പ്രകാരം ഒരു മാസം കൂടി കമ്പനിയിൽ സേവനമനുഷ്ടിക്കേണ്ടി വന്നു.
പ്രസിഡൻറ് ഇബ്രാഹിം നെല്ലിക്കുത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ എം സി സി ജിദ്ദ സെൻഡ്രൽ കമ്മറ്റിയുടെ ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റിയുടെ ഉപഹാരവും അദ്ദേഹം കൈമാറി.മൂസ്സ പാണ്ടിക്കാട്, മാനു പട്ടിക്കാട്, സുലൈമാൻകൊടവണ്ടി, എറാടൻ നാസർ, സുബൈർ നെല്ലിക്കുത്ത് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി.പി.സുഹൈൽ സ്വാഗതവും മുഹമ്മദ് കുട്ടി പാണ്ടിക്കാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."