പ്രളയം: കേരളം തെറ്റിദ്ധാരണ പരത്തുകയാണെന്ന് തമിഴ്‌നാട്
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളം നടത്തുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. കേരളത്തില്‍ പ്രളയമുണ്ടായത് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നുവിട്ടത് കൊണ്ടാണെന്ന വാദം തെറ്റാണ്. സുപ്രിംകോടതിയില്‍ നിന്ന് തമിഴ്‌നാടിന് അനുകൂല വിധിയുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കേരളം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സേലത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും പളനിസാമി പറഞ്ഞു. അണക്കെട്ടിന് സുരക്ഷാ ഭീഷണിയില്ലെന്ന് സുപ്രിം കോടതി തന്നെ അംഗീകരിച്ചതാണ്.ജലനിരപ്പ് ഉയര്‍ത്തുന്ന ശ്രമത്തിന് കോടതി അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷ. അതിനായി അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള പ്രവൃത്തികളാണ് ആരംഭിച്ചിരിക്കുന്നതെന്നും പളനിസാമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."