തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന ആവശ്യവുമായി വിവിധ പാര്‍ട്ടികള്‍, സര്‍വകക്ഷിയോഗത്തില്‍ ഉന്നയിക്കും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ആവശ്യം. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആവശ്യമല്ല ഇത്. യു.ഡി.എഎഫും എല്‍.ഡി.എഫും എല്‍.ഡി.എഫിലെ ചില ഘടകകക്ഷികളും ഇതേ അഭിപ്രായമാണ് മുന്നോട്ടുവെക്കുന്നത്. നാളെ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കാനാണ് ഇവരുടെ തീരുമാനം. ജനുവരിയില്‍ പുതിയ ഭരണസമിതി വരുന്ന രീതിയില്‍ പുനക്രമീകരിക്കാനാണ് നീക്കം നടക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് ആഴ്ചകള്‍ നീട്ടണമെന്നാണ് യു.ഡി.എഫിന്റെ നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സി.പി.എം അഭിപ്രായപെടുന്നത്.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് വിദഗ്ധാഭിപ്രായം. സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വീട് കയറി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ദുഷ്കരമാണ്. ഇതേ അഭിപ്രായം തന്നെയാണ് മിക്ക കക്ഷികളും മുന്നോട്ടുവച്ചത്.
നിലവില്‍ നവംബറിലാണ് പുതിയ ഭരണസമിതി വരേണ്ടത്. ഇതിന് നിയമപരമായ പ്രാബല്യം വേണ്ടിവരും. നാളെ ചേരുന്ന സര്‍വകക്ഷി യോഗതീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടതില്ലെന്നാണ് ബി.ജെ.പിയുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."