സഊദിയില്‍ നാല് നഗരസഭകളിലും ഇനി വനിതകള്‍
റിയാദ്: രാജ്യത്തെ നാല് നഗരസഭകകളിലും വനിതാ സാന്നിധ്യമുണ്ടാകും. അടുത്തിടെ ജിദ്ദ മേയറായി നിയമിതനായ സാലിഹ് അല്‍ തുര്‍ക്കിയാണ് പുതിയ നിയമനം പ്രഖ്യാപിച്ചത്. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് സ്ത്രീകള്‍ക്ക് നിയമനം. സ്ത്രീകളുടെ സേവന വിഭാഗത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുക. ദഹബാന്‍, ശറഫിയ്യ, ജിദ്ദ വനിതാ മുനിസിപാലിറ്റി എന്നിവിടങ്ങളിലേണ് പുതിയ നിയമനം. വനിതകള്‍ക്ക് വേണ്ടി വിവിധ മുനിസിപ്പല്‍ സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും രാജ്യത്തെ സ്ത്രീകളെ ശാക്തീകരിക്കുകയാണ് മുഖ്യലക്ഷ്യം. ജിദ്ദയിലെ വനിതാ വ്യവസായികള്‍ക്കും ഇത് ഏറെ ഗുണകരമാകുമെന്നു അധികൃതര്‍ വിലയിരുത്തുന്നുണ്ട്.
വാണിജ്യ ലൈസന്‍സുകള്‍ അനുവദിക്കല്‍, വനിതാ വാണിജ്യ മേഖലകളിലെ പരിശോധന തുടങ്ങി നിരവധിയാണ് ഇവരുടെ ചുമതല. നിലവില്‍ 5000 ത്തോളം വനിതാ വാണിജ്യ സ്ഥാപനങ്ങളാണുള്ളത്. ഇതില്‍ വനിതാ തൊഴിലാളികളുടെ ആരോഗ്യ കാര്‍ഡുകള്‍ സൂപ്പര്‍വൈസറി ടീമുകള്‍ നിരീക്ഷിക്കും. പുതിയ തീരുമാനം കൂടുതല്‍ സ്ത്രീകളെ വാണിജ്യ രംഗത്തേക്കിറങ്ങാന്‍ പ്രേരിപ്പിക്കുമെന്നാണ് ഭരണകൂടത്തിന്റെ കണക്ക് കൂട്ടല്‍. അതോടൊപ്പം, സ്ത്രീകള്‍ വിവിധ മേഖലകളില്‍ രംഗത്തിറങ്ങാന്‍ കൂടുതല്‍ ഉത്സാഹം കാണിക്കുമെന്നും തത്ഫലമായി സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്ക് വലിയ അളവില്‍ പരിഹാരമാകാനും പുതിയ തീരുമാനം വഴിവയ്ക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."