സഊദിയിൽ ശിക്ഷാ കാലാവധി പൂർത്തിയായ 12 മലയാളികളടക്കം 31 ഇന്ത്യക്കാർ നാട്ടിലേക്ക്
റിയാദ്: സഊദിയിൽ നിന്നും വിവിധ കേസുകളിൽ ജയിൽ ശിക്ഷ കാലാവധി പൂർത്തിയാക്കിയ 31 ഇന്ത്യക്കാർ നാട്ടിലേക്ക് തിരിക്കും. ഇവരുടെ നിയമ നടപടികൾ പൂർത്തിയായിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ആദ്യമായി ഇന്ത്യയിലെത്തിക്കുന്ന ജയിൽ മോചിതരിൽ പന്ത്രണ്ടു പേർ മലയാളികളാണ്. സഊദിയിൽ വിവിധ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരിൽ ശിക്ഷാകാലാവധി പൂർത്തിയായവരെ ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ എംബസിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിരുന്നു. ഇവരിൽ കിഴക്കൻ സഊദിയിലെ വിവിധ ജയിലുകളിൽ കഴിഞ്ഞിരുന്ന 31 ഇന്ത്യക്കാരാണ് ഇന്ന് ദമാമിൽ നിന്നും പുറപ്പെടുന്നത്. കണ്ണൂരിലെത്തുന്ന ആദ്യ വിമാനത്തിൽ പത്തൊൻപത് ഇതര സംസ്ഥാനക്കാരും ഇടം നേടിയിട്ടുണ്ട്.
വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ 12 മലയാളികള്‍ ഉള്‍പ്പെടുന്ന സംഘമാണ് യാത്ര തിരിക്കുക. വന്ദേഭാരത് മിഷനു കീഴിലുള്ള ദമാം-കണ്ണൂർ ഇന്‍ഡിഗോ വിമാനത്തിലാണ് ആദ്യ സംഘം യാത്ര തിരിക്കുക. ഇന്ത്യന്‍ എംബസിയുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് യാത്രക്കുള്ള അന്തിമ അനുമതി കരസ്ഥമാക്കിയത്. അന്യസംസ്ഥാനക്കാരെ കേരളത്തിലേക്കുള്ള യാത്രയില്‍ ഉള്‍പ്പെടുത്താന്‍ വിമാന കമ്പനി തയ്യാറായിരുന്നില്ല. എന്നാൽ, എംബസിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഇവര്‍ക്കുള്ള ടിക്കറ്റുകള്‍ കൂടി നൽകിയത്.
മലയാളികള്‍ ഉള്‍പ്പെടെയുള്ള സഊദി എയര്‍ലൈന്‍സിന്റെ ആറ് വിമാനങ്ങളിലായി എണ്ണൂറോളം പേരെ ജയിലുകളിൽ നിന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിലെ ക്വാറന്റൈൻ സൗകര്യം വിലയിരുത്തിയാണ് ഇവർക്കുള്ള യാത്രാ സൗകര്യം ലഭ്യമാക്കുക. കൊവിഡിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിലച്ചതോടെയാണ് ജയിലുകളില്‍ കഴിഞ്ഞിരുന്നവരെ നാട്ടിലെത്തിക്കുന്ന നടപടികള്‍ക്കും തടസ്സം നേരിട്ടത്. ജിദ്ദ, റിയാദ്, ദമാം തർഹീലുകളിൽ കഴിയുന്ന എല്ലാ ഇന്ത്യക്കാർക്കും പാസ്‌പോർട്ടുകളോ എമർജൻസി സർട്ടിഫിക്കറ്റുകളോ നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."