കുത്തിവെപ്പ്: കുട്ടികളെ ആകര്‍ഷിക്കാന്‍ മിഠായിയും ബലൂണുകളും
നിലമ്പൂര്‍: ഡിഫ്തീരിയ വാക്സിനേഷന് നല്കുന്ന ആരോഗ്യവകുപ്പിന്റെ കുത്തിവെപ്പ് ക്യാംപില്‍ എത്തി കുട്ടികള്‍ക്ക് കൈനിറയെ മിഠായിയും ബലൂണുകളും. രാമംകുത്ത് ആരോഗ്യകേന്ദ്രത്തില്‍ നടന്നു. നിലമ്പൂര്‍ എസ്.ഐ മനോജ് പറയറ്റ ഉദ്ഘാടനം ചെയ്തു. പ്രതിരോധ കുത്തിവെപ്പ് ഒരു വിഭാഗം എതിര്‍ക്കുന്നത് അവരുടെ തെറ്റിദ്ധാരണ മൂലമാണെന്നും കുത്തിവെപ്പ് ഒഴിവാക്കാന്‍ ആവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പാലോളി മെഹബൂബ് അധ്യക്ഷനായി. ചുങ്കത്തറ സി.എച്ച്.സിയിലെ ഡോ. പി.എ ചാച്ചി, കൗണ്‍സിലര്‍ സമീറ അസീസ്, ആരോഗ്യപ്രവര്‍ത്തകരായ പി.വി അനില്‍കുമാര്‍, ഷീലാ രമണി, പി. റോസമ്മ, സാമൂഹ്യപ്രവര്‍ത്തകരായ ടി.പി സുരേഷ് ബാബു, മൈസൂര്‍ ബാബു, ആശാ വാളണ്ടിയര്‍മാരായ റസിയ, പ്രസന്ന, സീമന്തിനി, ബിന്ദു എന്നിവര്‍ നേതൃത്വം നല്കി. നൂറിലേറെ കുട്ടികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."