HOME
DETAILS

വ്യക്തി സ്വാതന്ത്ര്യമായ വസ്ത്ര ധാരണത്തിനുമേല്‍ ആരും ഇടപെടരുതെന്ന് വി.ടി ബല്‍റാം

  
backup
May 02 2019 | 16:05 PM

mukhavarana-serculor-coment-vt-balram

കോഴിക്കോട്: വസ്ത്രധാരണം വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും വ്യക്തി സ്വാതന്ത്ര്യത്തിനുമേല്‍ ഭരണകൂടങ്ങളോ മതങ്ങളോ മറ്റോ ഇടപെടുന്നത് ശരിയല്ലെന്നും വി.ടി ബല്‍റാം എം.എല്‍.എ. ഫേസ് ബുക്കിലാണ് അദ്ദേഹം എംഇഎസ് മാനജ്‌മെന്റിനു കീഴിലുള്ള കോളജുകളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലറിറക്കിയ പശ്ചാത്തലത്തില്‍ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയത്.

വ്യത്യസ്തമായ ഒരു വസ്ത്രം എന്ന നിലയില്‍ വ്യക്തികള്‍ സ്വേച്ഛാനുസരണം തെരഞ്ഞെടുക്കുന്നതാണ് അറേബ്യന്‍ വേരുകളുള്ള പര്‍ദ/ബുര്‍ഖ/ഹിജാബ് എങ്കില്‍ അതണിയാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കുക തന്നെ വേണമെന്നും ബല്‍റാം കുറിപ്പില്‍ പറയുന്നു. സൗകര്യപ്രദമായ ഒരു വസ്ത്രം എന്ന നിലയിലും പല സ്ത്രീകളും പര്‍ദ്ദ തെരഞ്ഞെടുക്കുന്നുണ്ട്.

എന്നാല്‍, ഇത്തരം വസ്ത്രധാരണ രീതികള്‍ അത് ധരിക്കുന്നവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതാണോ എന്നത് കൂടി പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

 

 

ഫേസ് ബുക്ക് കുറിപ്പ് പൂര്‍ണ രൂപം


വസ്ത്രധാരണം വ്യക്തിയുടെ ചോയ്‌സ് ആവേണ്ടതാണ്. അങ്ങനെയുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്റെ മേല്‍ ഭരണകൂടങ്ങളോ മതങ്ങളോ മറ്റ് എസ്റ്റാബ്ലിഷ്‌മെന്റുകളോ ഇടപെടുന്നത് ആശാസ്യമല്ല. വ്യക്തികളുടെ അഭിരുചികള്‍ വ്യത്യസ്തമായിരിക്കും എന്നതിനാല്‍ അവര്‍ തെരഞ്ഞെടുക്കുന്ന വസ്ത്രധാരണ രീതികളിലും ആ വൈവിധ്യം സ്വാഭാവികമായും ഉണ്ടാകും. അങ്ങനെ വ്യത്യസ്തമായ ഒരു വസ്ത്രം എന്ന നിലയില്‍ വ്യക്തികള്‍ സ്വേച്ഛാനുസരണം തെരഞ്ഞെടുക്കുന്നതാണ് അറേബ്യന്‍ വേരുകളുള്ള പര്‍ദ്ദ/ബുര്‍ഖ/ഹിജാബ് എങ്കില്‍ അതണിയാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കുക തന്നെ വേണം. സൗകര്യപ്രദമായ ഒരു വസ്ത്രം എന്ന നിലയിലും പല സ്ത്രീകളും പര്‍ദ്ദ തെരഞ്ഞെടുക്കുന്നുണ്ട്.

എന്നാല്‍, ഇത്തരം വസ്ത്രധാരണ രീതികള്‍ അത് ധരിക്കുന്നവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതാണോ എന്നത് കൂടി പരിഗണിക്കപ്പെടേണ്ടതാണ്. അടിച്ചേല്‍പ്പിക്കലുകള്‍ പ്രത്യക്ഷത്തിലുള്ളതോ കര്‍ക്കശ സ്വഭാവമുള്ളതോ ആയിരിക്കണമെന്നില്ല, വ്യക്തികളുടെ ചോയ്‌സിനെ മനിപ്പുലേറ്റ് ചെയ്യുന്ന തരത്തില്‍ അവര്‍ക്ക് മേല്‍ ചെലുത്തപ്പെടുന്ന പരോക്ഷ സമ്മര്‍ദ്ദങ്ങളും വിശ്വാസങ്ങളും സോഷ്യല്‍ കണ്ടീഷനിംഗുമൊക്കെ അടിച്ചേല്‍പ്പിക്കലുകളുടെ വിശാല നിര്‍വ്വചനത്തിനകത്ത് വരേണ്ടതാണ്. പ്രത്യേകിച്ചും ഒരു പുരുഷാധിപത്യ സമൂഹത്തിന് കീഴില്‍ പലതരം അടിച്ചമര്‍ത്തലുകള്‍ നേരിടുന്ന സ്ത്രീകളുടെ കാര്യത്തില്‍ ഈ ചോയ്‌സുകളും കണ്‍സന്റും രൂപപ്പെടുന്നത് എങ്ങനെയൊക്കെയാണെന്നും അതില്‍ പുരുഷ യുക്തികളുടെ സ്വാധീനമെന്താണെന്നും സൂക്ഷ്മമായിത്തന്നെ പരിശോധിക്കപ്പെടേണ്ടതാണ്.

കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷമായിട്ടാണ് കേരളത്തില്‍ മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ പര്‍ദ്ദ/ബുര്‍ഖ/ഹിജാബ് ഇത്രത്തോളം വ്യാപകമാവുന്നത്. വര്‍ഷത്തില്‍ 365 ദിവസവും സ്ഥിരമായി ധരിക്കേണ്ടുന്ന വസ്ത്രമായി ഇവയെ ഇത്രയധികം മുസ്ലിം സ്ത്രീകള്‍ തെരഞ്ഞെടുക്കുന്നുണ്ടെങ്കില്‍ അതിന് പുറകിലെ ഇച്ഛാനിര്‍മ്മിതിയില്‍ സമകാലിക മതശാസനകള്‍ക്കുള്ള പങ്കിനെ കാണാതിരിക്കാന്‍ കഴിയില്ല. പ്രത്യേകിച്ചും മുഖം പൂര്‍ണ്ണമായും മറക്കുന്ന രീതിയിലുള്ള വസ്ത്രധാരണം വ്യക്തികളുടെ സ്വാഭാവിക ചോയ്‌സാണെന്ന് വാദിക്കുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല. മുഖമെന്നത് വ്യക്തിയുടെ ഐഡന്റിറ്റിയുടെ പ്രധാന ഭാഗം തന്നെയാണ്. ആധുനിക സമൂഹത്തില്‍ ജീവിക്കുന്ന ഒരാള്‍ മറ്റ് പ്രത്യക്ഷ/പരോക്ഷ സമ്മര്‍ദ്ദങ്ങളൊന്നുമില്ലായെങ്കില്‍ സ്വന്തം മുഖം സ്ഥിരമായി മൂടി നടക്കാന്‍ ആഗ്രഹിക്കില്ല എന്ന് തന്നെയാണ് ന്യായമായും അനുമാനിക്കാവുന്നത്.

മദ്രസകളിലേക്ക് പോകുന്ന കൊച്ചു പെണ്‍കുട്ടികളുടെ വരെ ഒരു യൂണിഫോമായി ഇന്ന് മുഖം മറയ്ക്കുന്ന ബുര്‍ഖ മാറുന്നതായാണ് പലയിടത്തും കാണപ്പെടുന്നത്. സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തമായ പ്രായത്തിലുള്ളവരല്ലല്ലോ ഈ കുട്ടികളൊന്നും. അതായത്, വ്യക്തികളുടെ ചോയ്‌സ് എന്നതിനുപകരം മറ്റാരുടെയൊക്കെയോ താത്പര്യപ്രകാരം അടിച്ചേല്‍പ്പിക്കപ്പെടുന്ന ഒരു യൂണിഫോമിറ്റിയായി ഈ മുഖം മറയ്ക്കുന്ന വസ്ത്രധാരണം മെല്ലെമെല്ലെ മാറി വരുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

ഏത് തരം യൂണിഫോമിറ്റിയുടേയും പുറകില്‍ ചില അധീശതാത്പര്യങ്ങളുണ്ട്; ഫാഷിസം മുതല്‍ പുരുഷാധിപത്യം വരെയുള്ളവയുടെ. അതുകൊണ്ടുതന്നെ അടിച്ചേല്‍പ്പിക്കപ്പെടുന്ന യൂണിഫോമിറ്റിയെ ചെറുത്ത് വൈവിധ്യങ്ങളെ നിലനിര്‍ത്തുക, ആസ്വദിക്കുക, ആഘോഷിക്കുക എന്നതാണ് ജനാധിപത്യത്തിന്റെ ദൗത്യം. ആ നിലക്ക് എംഇഎസിന്റെ ഇക്കാര്യത്തിലുള്ള ഇടപെടലുകള്‍ക്ക് തീര്‍ച്ചയായും പ്രസക്തിയുണ്ട്. അതിന്മേലുള്ള ചര്‍ച്ചകള്‍ ഇനിയും മുന്നോട്ടു പോവട്ടെ.

ഈയിടെ പുറത്തിറങ്ങിയ 'ഉയരെ' എന്ന സിനിമ ഇതിനോടകം വലിയ ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അതില്‍ പാര്‍വ്വതി അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രം ആസിഡാക്രമണത്തിന് വിധേയയായ ഒരു പെണ്‍കുട്ടിയുടേതാണ്. പക്ഷേ, ആദ്യ ദിവസങ്ങളിലെ ഞെട്ടലിന് ശേഷം പിന്നീട് നാം കാണുന്നത് ആസിഡാക്രമണത്തില്‍ പൊള്ളിപ്പോയ മുഖം മറച്ചുപിടിക്കാതെ, അതില്‍ അഭിമാനം കൊള്ളുന്ന, സെല്‍ഫി എടുത്ത് ഫേസ്ബുക്കിലിടുന്ന, ആ മുഖം പുറത്തുകാട്ടിക്കൊണ്ടു തന്നെ ജീവിതവിജയങ്ങളുടെ ഉയരങ്ങളിലേക്ക് പറക്കുന്ന ശക്തയായ ഒരു സ്ത്രീയേയാണ്. ഇനിയുള്ള കാലം മുഖം മൂടുന്നവരുടേതും മൂടിക്കുന്നവരുടേതുമല്ല, ലോകത്തെ മുഖാമുഖം നോക്കുന്നവരുടേതാണ്; വിശ്വാസങ്ങളിലേക്ക് മുഖം പൂഴ്ത്തുന്നവരുടേതല്ല, ആത്മവിശ്വാസത്തോടെ ഭാവിയെ അഭിമുഖീകരിക്കുന്നവരുടേതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago