HOME
DETAILS
MAL
പ്രളയം: മുന്നറിയിപ്പ് നല്കുന്നതില് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന്
backup
August 31 2018 | 21:08 PM
കൊച്ചി: പ്രളയം സംബന്ധിച്ച് മുന്നറിയിപ്പ് നല്കുന്നതില് സംസ്ഥാനം പരാജയപ്പെട്ടതായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഡാമുകള്‍ തുറന്നുവിട്ടാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ പറ്റി മുന്നറിയിപ്പ് ലഭിച്ചിട്ടും നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.
പ്രളയത്തില്പെട്ടവര്ക്ക് പുനരധിവാസത്തിന് പ്രത്യകം പാക്കേജ് തയാറാക്കണമെന്നും അടിയന്തര സഹായമായി നല്കുന്ന 10,000 രൂപയെന്നത് 20,000 മാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തകസമതിയംഗം സമദ് നെടുമ്പാശേരി, എറണാകുളം ജില്ലാ പ്രസിഡന്റ് ജോതിവാസ് പറവൂര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."