നഗരസഭയില്‍ അധികൃതരുടെവക കൊതുകു വളര്‍ത്തല്‍ കേന്ദ്രം പകര്‍ച്ചവ്യാധികള്‍ക്ക് റെഡിയായിക്കോളൂ..
നിലമ്പൂര്‍: ഒരു ഭാഗത്ത് ശുചിത്വ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുമ്പോഴും ചന്തക്കുന്ന് ഓട്ടോറിക്ഷാ സ്റ്റാന്റിനു ചേര്‍ന്നുള്ള ഡ്രൈനേജില്‍ കെട്ടികിടക്കുന്ന മലിനജലത്തിലെ കൊതുകുകളുടെ ആവാസ കേന്ദ്രം ആരോഗ്യവകുപ്പും നഗരസഭയും കണ്ടില്ലെന്ന് നടിക്കുകയാണ്. കോഴിക്കോട്-നിലമ്പൂര്‍-ഗൂഡല്ലൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ റോഡരികിലെ അഴുക്കുചാലിലാണ് മലിനജലം മൂലം കെട്ടിക്കിടക്കുന്നത് മൂലം ജനം ദുരിതംപേറുന്നത്.
നഗരത്തില്‍ എത്തുന്നവര്‍ക്ക് കൊതുകു കടി കൊള്ളേണ്ട അവസ്ഥയാണ്. ഓട്ടോ തൊഴിലാളികള്‍ അധികൃതരോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. മഴ വന്നു പോയ ശേഷമാണ് ഡ്രൈനേജില്‍ മലിന ജലം കെട്ടി കിടന്നത്. ഓട വൃത്തിയാക്കാനോ മറ്റോ ആരും എത്തിയതുമില്ല. ഫോഗിംഗ് ഉള്‍പ്പെടെ കൊതുകുകളെ നശിപ്പിക്കുന്നതിന് നടപടിയെടക്കാന്‍ ആരോഗ്യവകുപ്പ് മുന്നിട്ടിറങ്ങിയപ്പോഴും ചന്തക്കുന്നിലെ മലിനജലം കെട്ടി കിടക്കുന്നത് ഇവര്‍ ശ്രദ്ധിക്കാതെ പോയി. മലിന ജലത്തില്‍ കൊതുകുകള്‍ മുട്ടയിട്ട് വിരിയിച്ചിട്ടുണ്ട്. അസഹനീയമായ ദുര്‍ഗന്ധവും യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും മറ്റും ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഓടകള്‍ വൃത്തിയാക്കാത്തതുമൂലമാണ് മലിന ജലം കെട്ടിക്കിടക്കാന്‍ ഇടയായത്. കഴിഞ്ഞ ദിവസം മാലിന്യത്തില്‍ വീണ പൂച്ച ചാവുകയും ചെയ്തു. ഓട്ടോ തൊഴിലാളികള്‍ തീയിട്ടാണ് എതിന്റെ നശിപ്പിച്ചത്. വ ീടുകള്‍ തോറും പകര്‍ച്ച വ്യാധികള്‍ക്കെതിരെ ലഘുലേഖകളും ബോധവത്കരണവും സജീവമാണെന്ന് വരുത്തി തീര്‍ക്കുമ്പോഴും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നത് പ്രതിഷേധത്തിനിടയാക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."