ലോകബാങ്ക് വായ്പ: തീരുമാനം ആലോചിച്ചുവേണമെന്ന് സി.പി ജോണ്‍
കൊച്ചി: വന്‍ കടബാധ്യതയില്‍ ഉഴലുള്ള കേരളം ലോകബാങ്കില്‍നിന്നു വായ്പയെടുക്കുന്നത് ആലോചിച്ചുവേണമെന്ന് പ്ലാനിങ് ബോര്‍ഡ് മുന്‍ അംഗം സി.പി ജോണ്‍. നിലവില്‍ 1,86,463 കോടി രൂപ ബാധ്യതയുള്ളപ്പോള്‍ 3,000 കോടി രൂപകൂടി എടുക്കാനുള്ള തീരുമാനം യുക്തിസഹമല്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ വിവിധ ഭാഗങ്ങളില്‍നിന്നു പണം സംഘടിപ്പിക്കാനാകുമെങ്കിലും ഇതിനായി സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ സംസ്ഥാന സര്‍ക്കാരുകളെയും കോര്‍പറേറ്റ് തലവന്മാരെയും വ്യവസായ പ്രമുഖരെയും സമീപിച്ചു പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകുമായിരുന്നില്ല. ചെറിയ തുക വീതം ഇത്തരത്തില്‍ സംഘടിപ്പിച്ചിരുന്നുവെങ്കില്‍ നല്ലൊരു തുക ദുരിതാശ്വാസ ഫണ്ടിലേക്കു ലഭിക്കുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുരിതബാധിതര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഗ്രാമസഭകളിലൂടെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."