HOME
DETAILS
MAL
സഭയില്‍ പറഞ്ഞതിനെക്കുറിച്ച് പുറത്ത് അഭിപ്രായം പറയേണ്ടതില്ല: കാനം
backup
August 31 2018 | 21:08 PM
കൊച്ചി: നിയമസഭയില്‍ എം.എല്‍.എമാര്‍ പറഞ്ഞതിനെക്കുറിച്ച് പുറത്ത് അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പ്രളയക്കെടുതി ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ എസ്. രാജേന്ദ്രന് നടത്തിയ പരാമര്‍ശത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിയമസഭയില്‍ എം.എല്‍.എമാര്‍ അവര്‍ക്ക് തോന്നുന്ന കാര്യങ്ങളാണ് പറയുക. അതിനെക്കുറിച്ച് പുറത്ത് ചര്‍ച്ച ചെയ്യേണ്ടതില്ല. സഭയെക്കുറിച്ചുള്ള അജ്ഞതയാണ് ഇത്തരം ചോദ്യങ്ങള്‍ക്ക് കാരണമെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."