HOME
DETAILS

ആര്‍.പി.എല്ലിലെ പരസ്യത്തുക രണ്ട് വകുപ്പുകള്‍ വീതംവച്ചു

  
backup
August 31 2018 | 21:08 PM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4


പുനലൂര്‍ (കൊല്ലം): നിലവില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ കുളത്തൂപ്പുഴ ആര്‍.പി.എല്ലിന്റെ വാര്‍ഷിക ബജറ്റില്‍ പരസ്യങ്ങള്‍ക്കായി നീക്കിവച്ച തുക തൊഴില്‍-വനം വകുപ്പ് മന്ത്രിമാര്‍ വീതംവച്ച് വകമാറ്റിയതായി പരാതി. ശ്രീലങ്കയിലെ വംശീയ കലാപ കാലത്ത് ഇന്ത്യയിലേക്ക് കുടിയേറിയവരെ പുനരധിവസിപ്പിക്കാന്‍ തുടങ്ങിയ എണ്ണപ്പന പ്ലാന്റേഷനാണ് ആര്‍.പി.എല്‍.
പരസ്യത്തിനായി 2,49,000 രൂപയാണ് അനുവദിച്ചത്.ഇതില്‍ 1,18,000 രൂപ തൊഴില്‍ മന്ത്രി ടി.പിരാമകൃഷ്ണന്റെ മണ്ഡലത്തില്‍ സുവനീറിന്റെ പേരിലും ബാക്കി തുക വനംമന്ത്രി കെ. രാജുവിന്റെ മണ്ഡലത്തിലെ ഉദ്ഘാടന ആഘോഷങ്ങള്‍ക്കുമായി ചെലവിട്ടപ്പോള്‍ അര്‍ഹതപ്പെട്ട പ്രസിദ്ധീകരണക്കാരും സാംസ്‌കാരിക സാമൂഹിക സംഘടനകളും തഴയപ്പെട്ടു. മാധ്യമ പ്രവര്‍ത്തകനായ വി. പ്രതാപ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ റിഹാബിലിറ്റേഷന്‍ പ്‌ളാന്റേഷന്‍ മാനേജര്‍ നല്‍കിയ മറുപടിയിലാണ് അഴിമതി പുറത്തായത്. ഈവര്‍ഷം ജനുവരി ഒന്നു മുതല്‍ ജൂലൈ 31വരെയുള്ള കാലയളവില്‍ നലകിയ പരസ്യങ്ങളുടെ വിവരങ്ങളാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടത്.
ആര്‍.പി.എല്‍.പി.ഡി 1868051716 നമ്പര്‍ പ്രകാരം ജൂലൈ മൂന്നു വരെയുള്ള വിവരങ്ങള്‍ മാത്രമാണ് ലഭിച്ചത്. ഇതില്‍ ഒട്ടുമിക്കതും കടലാസു സംഘടനകളും ബിനാമികളുമാണെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിജിലന്‍സിനും പ്രതാപ് പരാതി നല്‍കി.
ആര്യങ്കാവ് പാല്‍ പരിശോധനാ ലാബിന്റെ ഉദ്ഘാടനത്തിനു കമാനം സ്ഥാപിക്കുന്നതിന് അഞ്ചല്‍ ഡയറി എക്സ്റ്റന്‍ഷന്‍ ഉദ്യോഗസ്ഥന് 70,000 രൂപ, പുനലൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡൂസര്‍ കമ്പനി ഉദ്ഘാടന കമാനത്തിന് 7,000 രൂപ, ആര്‍ച്ചല്‍ ഓലിയരുക് വെള്ളച്ചാട്ടം ടൂറിസം പദ്ധതി ഉദ്ഘാടന കമാനം 5,000 രൂപ, കോട്ടയം പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ കാര്യപരിപാടി നോട്ടിസിന് 3,000, മാതൃഭൂമി ദിനപ്പത്രത്തിന്റെ ഓണപ്പതിപ്പിന് 5,000, ഡയറക്ടറിയുടെ പേരില്‍ 7,000, തിരുവനന്തപുരത്ത് ഒരു സ്‌കൂളിന്റെ സുവനീറിന് 3,000 എന്നീ രിതിയിലാണ് തുക അനുവദിച്ചത്. സെക്രട്ടേറിയറ്റ് സര്‍വിസ് ഓണം സ്‌പെഷല്‍ പതിപ്പിന്റെ പേരില്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ 25,000 രൂപയാണ് നല്‍കിയത്.
കമ്പനിയുടെ വാര്‍ഷിക ബജറ്റില്‍ കോംപ്ലിമെന്ററി ആന്‍ഡ് കൊമേഴ്‌സ്യല്‍ പരസ്യങ്ങള്‍ക്കായി നീക്കിവച്ച തുകയാണ് ഇത്തരത്തില്‍ ധൂര്‍ത്തടിച്ചത്.
മുന്‍ വര്‍ഷങ്ങളില്‍ ദേശീയ പ്രാദേശിക പ്രസിദ്ധീകരണങ്ങള്‍ക്കും രാഷ്ട്രീയ സാംസ്‌കാരിക സംഘടനകള്‍ക്കും നല്‍കിയിരുന്ന ഈ തുക മന്ത്രിയുടെ ഫ്‌ളക്‌സ് വയ്ക്കുന്നതിനും സ്വീകരണത്തിനുമാണ് ചെലവഴിച്ചതെന്ന് പരക്കെ ആക്ഷേപമുണ്ട്. പരമാവധി 7,500 രൂപ ജനറല്‍ മാനേജരും 15,000 രൂപ ചെയര്‍മാനും, അതിനു മുകളിലുള്ള തുക ഡയറക്ടര്‍ ബോര്‍ഡുമാണ് അംഗീകരിക്കേണ്ടത്. എന്നാല്‍ ഇതില്‍ രണ്ടു ലക്ഷത്തി പതിമൂവായിരം രൂപയും രണ്ടു മന്ത്രിമാരുടെ പരിപാടിക്കാണ് മാറ്റിയത്.
കഴിഞ്ഞ വര്‍ഷം വരെ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനി ഇപ്പോള്‍ നഷ്ടത്തിലാണെന്ന് വിവരാവകാശ രേഖയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അതു കൊണ്ട് കോംപ്‌ളിമെന്ററി പരസ്യങ്ങള്‍ പരമാവധി കുറയ്ക്കാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ അനര്‍ഹര്‍ക്കും കടലാസ് സംഘടനകള്‍ക്കും പണം അനുവദിച്ചതില്‍ അഴിമതിയുണ്ടെന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  20 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  20 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  20 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  20 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  20 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  20 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  20 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  20 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  20 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  20 days ago