ആണവ കരാറിനെ മാനിച്ചുതന്നെ മുന്നോട്ടുപോകും: ഇറാന്
തെഹ്റാന്: 2015ലെ ആണവകരാറിനെ മാനിക്കുക മാത്രമാണ് തങ്ങള്‍ക്കു മുന്നിലുള്ള ഒരേയൊരു താല്പര്യമെന്ന് ഇറാന് വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ളരീഫ്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ളരീഫ് ഇക്കാര്യം അറിയിച്ചത്.
ലോക ശക്തികളുമായി ചേര്‍ന്ന് രൂപീകരിച്ച കരാറിനെ പ്രവൃത്തിയില്‍ തന്നെ ഇപ്പോഴും മാനിക്കുന്ന രാജ്യമാണ് ഇറാന്. വെറും വാക്ക് മാത്രമല്ല, പ്രവൃത്തിയിലും തങ്ങള്‍ കരാറിനെ മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉപരോധം തുടരുകയാണെങ്കില്‍ കരാര്‍ വിടുന്ന കാര്യം ആലോചിക്കുമെന്ന് കഴിഞ്ഞ ദിവസം ഇറാന് നേതൃത്വം സൂചിപ്പിച്ചിരുന്നു.
ആണവകരാറിലെ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും ഇറാന് പൂര്‍ണമായും പാലിക്കുന്നതായി കഴിഞ്ഞ ദിവസം യു.എന്‍ ആണവ നിരീക്ഷണ സംഘടന ഐ.എ.ഇ.എ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. കരാറില്‍നിന്ന് അമേരിക്ക പിന്മാറിയ ശേഷം ഇതു രണ്ടാം തവണയാണ് ഇറാന് രാജ്യാന്തര ആണവ നിരീക്ഷണ സംഘടനയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."