HOME
DETAILS
MAL
ചന്ദ്രയാന്‍-2 ജൂലൈയില്‍ വിക്ഷേപിക്കും
backup
May 02 2019 | 19:05 PM
ബംഗളൂരു: ഇന്ത്യയുടെ രണ്ടാം ചന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-2 വിക്ഷേപണം ജൂലൈയിലുണ്ടാവുമെന്ന് ഐ.എസ്.ആര്‍.ഒ. ജൂലൈ ഒന്‍പതിനും 16നും ഇടയിലായിരിക്കും വിക്ഷേപണം. പദ്ധതിക്കായി നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും സെപ്റ്റംബര്‍ ആറിന് ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി. ചന്ദ്രയാന്‍- 2 ഏപ്രിലില്‍ വിക്ഷേപിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചന്ദ്രനില്‍ ഇറങ്ങാനുള്ള ഇസ്‌റാഈലിന്റെ ശ്രമം വിജയിക്കാതിരുന്നതിനെത്തുടര്‍ന്നാണ് ഇന്ത്യയുടെ വിക്ഷേപണം നീട്ടിവച്ചത്. നേരത്തെ, ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ വിക്ഷേപണം നടത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീടാണ് മാര്‍ച്ച്-ഏപ്രിലില്‍ നടത്താന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."