HOME
DETAILS
MAL
ഹോട്ടല്‍ അഴിമതി: ലാലുവിന്റെ ഭാര്യക്കും മകനും ജാമ്യം
backup
August 31 2018 | 23:08 PM
ന്യൂഡല്‍ഹി: ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കെ റെയില്‍വേ ഉടമസ്ഥതയിലുള്ള ഹോട്ടലുകളുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ പ്രതികളാക്കപ്പെട്ട അദ്ദേഹത്തിന്റെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവി, മകന് തേജസ്വി യാദവ് എന്നിവര്‍ക്ക് ഡല്‍ഹി കോടതി ജാമ്യം നല്കി.
പ്രത്യേക കോടതി ജഡ്ജി അരവിന്ദ് കുമാര്‍ ആണ് ഇരുവര്‍ക്കും ജാമ്യം നല്‍കിയത്. ഇത് ജയിലില്‍ കഴിയുന്ന ലാലുവിന് വലിയ ആശ്വാസം നല്‍കുന്നതാണ്. കാലിത്തീറ്റ കുംഭകോണ കേസില്‍ ജാര്‍ഖണ്ഡിലെ ജയിലിലാണ് ലാലു ഇപ്പോഴുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."