നോട്ടുനിരോധനം: നാല് ലക്ഷം കോടി കള്ളപ്പണം വെളുപ്പിച്ചു: ചിദംബരം
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ മറവില്‍ മൂന്ന് മുതല്‍ നാല് ലക്ഷം കോടിയോളം രൂപയുടെ കള്ളപ്പണം വെളിപ്പിച്ചിട്ടുണ്ടെന്ന് മുന്‍ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം.
അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്ന് ആര്‍.ബി.ഐ വെളിപ്പെടുത്തിയത് രണ്ട് ദിവസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ചിദംബരം രംഗത്തെത്തിയത്.
നോട്ടു നിരോധനം വന്നതോടെ കള്ളപ്പണം വലിയതോതില്‍ വെളിപ്പിച്ചെടുത്തിട്ടുണ്ട്. അസാധുവാക്കിയ നോട്ടുകളെല്ലാം ആര്‍.ബി.ഐയില്‍ തിരിച്ചെത്തിയെങ്കില്‍ ഇതിന്റെ ലോജിക്ക് വ്യക്തമാക്കുന്നത് മൂന്നു മുതല്‍ നാല് ലക്ഷം കോടി രൂപവരെ വെളിപ്പിച്ചെടുത്തുവെന്നതാണ്. സര്‍ക്കാര്‍ പറയുന്നത് മൂന്നുമുതല്‍ നാല് ലക്ഷം കോടി രൂപവരെ തിരികെ എത്താനുണ്ടെന്നാണ്. ഇത് കള്ളപ്പണമായി കിടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
നോട്ട് അസാധുവാക്കിയതോടെ നേരിട്ടുള്ള പണമിടപാട് കുറഞ്ഞിട്ടുണ്ടെന്നും ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചിട്ടുണ്ടെന്നുമാണ് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജിവ് കുമാര്‍ പറഞ്ഞത്. എന്നാല്‍ നോട്ട് നിരോധനത്തിന് മുന്‍പ് പണമിടപാട് നടത്തിയതിന്റെ കണക്കുകള്‍ എത്രയായിരുന്നുവെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ജനങ്ങളെല്ലാം പണം കൈയില്‍ സൂക്ഷിക്കുകയായിരുന്നുവെന്നാണ് നീതി ആയോഗ് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
500, 1000 രൂപ നോട്ടുകളുടെ നിരോധനം വന്നതോടെ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചുവെന്നാണ് രാജിവ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. നോട്ട് നിരോധനം വന്നതോടെ പണമിടപാട് കുറഞ്ഞുവെന്നത് വാസ്തവമല്ല. നിരോധനം രാജ്യത്തെ വിപണികളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. നോട്ട് നിരോധനത്തിന് മുന്‍പ് എത്രയായിരുന്നു പണമിടപാട് നടന്നിരുന്നത്. ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്നീ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോട്ട് നിരോധനത്തോടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നിലപാടിനോട് ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടമായിട്ടുണ്ട്. രാജ്യത്തുനടന്ന വലിയ അഴിമതിയിലൊന്നാണ് നോട്ട് നിരോധനമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആരോപിച്ചു.
കള്ളപ്പണം പിടിക്കാനും വ്യാജ നോട്ടുകള്‍ ഇറങ്ങുന്നത് തടയാനും ലക്ഷ്യമിട്ടാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."