അടുത്ത രണ്ടാഴ്ചകളിലും കേരളത്തില്‍ ശക്തമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്തു വരുന്ന രണ്ടാഴ്ചകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം ഇന്നു മുതല്‍ 17 വരെ ശരാശരിയില്‍ നിന്നും 122 ശതമാനത്തോളം അധികമഴയ്ക്കാണ് സാധ്യത. അതേസമയം ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വടക്കന്‍ കേരളത്തില്‍ അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 24 മണിക്കൂറില്‍ 204.4 മില്ലീ മീറ്റര്‍ വരെ ലഭിക്കുന്ന അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."