HOME
DETAILS

എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊല; മുഖ്യപ്രതികള്‍ക്കായി റെയ്ഡ്; മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു

  
backup
September 10 2020 | 18:09 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%a1%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%90-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%a8%e0%b5%8d-2

കൂത്തുപറമ്പ് (കണ്ണൂര്‍): കണ്ണവത്തെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സയ്യിദ് മുഹമ്മദ് സലാഹുദീനെ (30) വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതികളെ കണ്ടെത്താന്‍ പൊലിസ് അന്വേഷണം ഊര്‍ജിതം. പ്രതികള്‍ക്കായി കഴിഞ്ഞ രാത്രി തലശ്ശേരി ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്‍, കണ്ണവം സി.ഐ കെ. സുധീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് തെരച്ചില്‍ നടത്തി. കേസില്‍ ഗൂഢാലോചന, പ്രധാന പ്രതികളെ സഹായിക്കല്‍ തുടങ്ങിയ കുറ്റമാരോപിച്ച് കഴിഞ്ഞദിവസം അറസ്റ്റിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കണ്ണവം ചുണ്ടയിലെ എം.അമല്‍ രാജ് (22), പി.കെ പ്രിബിന്‍ (23), എം.ആഷിഖ് ലാല്‍ (25) എന്നിവരെ മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞതായും അവര്‍ ഉടന്‍ പിടിയിലാകുമെന്നും കണ്ണവം സി.ഐ. കെ.സുധീര്‍ പറഞ്ഞു.ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സലാഹുദീന്‍ വെട്ടേറ്റ് മരിച്ചത്. ബൈക്കിലും കാറിലുമായി എത്തിയ സംഘമായിരുന്നു അക്രമം നടത്തിയത്. അക്രമം നടന്ന സ്ഥലത്ത് സി.സി.ടി.വി കാമറ ഇല്ലെങ്കിലും മറ്റ് സ്ഥലങ്ങളില്‍ സ്ഥാപിച്ച കാമറകളില്‍ നിന്നും പ്രതികള്‍ സലാഹുദീന്റെ കാറിനെ പിന്തുടരുന്ന ദൃശ്യം പൊലിസിനു ലഭിച്ചിട്ടുണ്ട്. കൊലപാതകം നടത്താന്‍ പ്രതികള്‍ ഉപയോഗിച്ച കാര്‍ കേസിലെ മറ്റൊരു പ്രതിയായ അമല്‍രാജാണ് കോളയാട് സ്വദേശിയില്‍ നിന്നു വാടകയ്ക്ക് എടുത്തതെന്നും അന്വേഷണത്തില്‍ വ്യക്തമായി. പിടിയിലായ പ്രതികളുടെ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കൊവിഡ് പ്രോട്ടോകോള്‍: സംസ്‌കാര ചടങ്ങില്‍
പങ്കെടുത്ത 500 പേര്‍ക്കെതിരേ കേസ്

കൂത്തുപറമ്പ്: കൊവിഡ് പ്രോട്ടോകോള്‍ ലംഘനം ഉണ്ടാകുംവിധം സാമൂഹിക അകലം പാലിക്കാതെ കൊല്ലപ്പെട്ട സയ്യിദ് മുഹമ്മദ് സലാഹുദീന്റെ ഖബറടക്ക ചടങ്ങില്‍ പങ്കെടുത്ത അഞ്ഞൂറോളം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരേ കണ്ണവം പൊലിസ് കേസെടുത്തു.
ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാന്‍ വിലാപയാത്രയായി പോയ അഞ്ഞൂറോളം പ്രവര്‍ത്തകര്‍ക്കെതിരേയാണ് കണ്ണവം പൊലിസ് സ്വമേധയാ കേസെടുത്തത്. ബുധനാഴ്ച വൈകിട്ടായിരുന്നു ഖബറടക്കം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  43 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  4 hours ago