HOME
DETAILS
MAL
ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ എന്‍.ജി.ഒ യൂനിയന്‍ കലക്ടറേറ്റ് മാര്‍ച്ച്
backup
July 22 2016 | 00:07 AM
കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങള്‍ തിരുത്തുക, വര്‍ഗീയതയെ ചെറുക്കുക, വിലക്കയറ്റം തടയുക തടുങ്ങിയ ആവശ്യങ്ങളുയര്‍ത്തി കേരള എന്‍.ജി.ഒ യൂനിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചു നടത്തി. യൂനിയന്‍ സംസ്ഥാന സെക്രട്ടറി ടി.എം ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗിരിജ കല്ല്യാടന്‍ അധ്യക്ഷനായി.
എം.വി രാമചന്ദ്രന്, കെ ഷാജി, കെ.എം സദാനന്ദന്, സി ലക്ഷ്മണന്, എം.കെ സൈബുന്നിസ, ടി.എം അബ്ദുല്‍ റഷീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."