യുവതിയെ പീഡിപ്പിച്ച കേസില്‍ മിസ്റ്റര്‍ ഇന്ത്യയ്ക്കെതിരേ കേസ്
കോട്ടയം: നഗരമധ്യത്തിലെ ഹോട്ടലില്‍ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മിസ്റ്റര്‍ ഇന്ത്യയും നാവികസേന ഉദ്യോഗസ്ഥനുമായ യുവാവിനെതിരേ പൊലിസ് കേസെടുത്തു. കുടമാളൂര്‍ സ്വദേശി മുരളി കുമാറിനെതിരേയാണ് കേസ്. പൊലിസ് കസ്റ്റഡിയില്‍ കഴിയുന്ന ഇയാളെ ഇന്ന് അറസ്റ്റ് ചെയ്തേക്കും.
പീഡനത്തിനിരയായ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാവിലെ നഗരമധ്യത്തിലെ ഹോട്ടലിലായിരുന്നു സംഭവം. മുംബൈയില്‍ ജോലി ചെയ്യുന്ന താന്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തി ഹോട്ടലില്‍ മുറിയെടുത്തുവെന്നും തന്നെ കാണാനായി നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ഹോട്ടലില്‍ എത്തുകയായിരുന്നുവെന്നുമാണ് മുരളി നല്കിയ മൊഴി.
മുറിയില്‍വച്ച് അമിത രക്തസ്രാവമുണ്ടായ യുവതിയെ മുരളിയും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. ഇന്നലെ ഉച്ചയോടെയാണ് ബോധം തെളിഞ്ഞത്. തുടര്‍ന്നു വെസ്റ്റ് എസ്.ഐ എം.ജെ അരുണിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം യുവതിയുടെ മൊഴിയെടുത്തു. ഹോട്ടലില്‍ തന്നെ ചായ കുടിക്കാന്‍ ക്ഷണിച്ച മുരളി കുമാര്‍ ബലമായി മുറിയിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി നല്‍കിയിരിക്കുന്ന മൊഴി.
വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ മുരളി പീഡിപ്പിച്ചതായി യുവതിയുടെ പിതാവ് ജില്ലാ പൊലിസ് മേധാവി ഹരിശങ്കറിനും പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."