കടബാധ്യത; കര്‍ഷകന്‍ ജീവനൊടുക്കി
പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പുല്‍പ്പള്ളി അമരക്കുനി വട്ടമല രാഘവനാ (62) ണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തെ വ്യാഴാഴ്ച മുതല്‍ കാണാനില്ലായിരുന്നു.
തിരച്ചിലില്‍ വീടിനോടു ചേര്‍ന്ന ഷെഡ്ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പുല്‍പ്പള്ളി പൊലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. രാഘവന് ഒരേക്കര്‍ 32 സെന്റ് സ്ഥലമാണ് സ്വന്തമായുള്ളത്. ഇതിലെ കുരുമുളക്, അടക്ക തുടങ്ങിയ കൃഷികള്‍ പൂര്‍ണമായി നശിച്ചതിനെ തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് അത്മഹത്യയിലേക്കു നയിച്ചതെന്നു കരുതുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ഇളയ മകന്റെ എം.ബി.എ പഠനാവശ്യത്തിനായി എടുത്ത വിദ്യാഭ്യാസ വായ്പയടക്കം ഇദ്ദേഹത്തിന് 12 ലക്ഷം രൂപയുടെ കടമുള്ളതായി ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: അംബിക. മക്കള്‍: ജിത്ത്, ജിജോ, ജിധിന്‍. മരുമക്കള്‍: സനിത, അനു, മഞ്ജു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."