ബിഷപ്പിനെതിരായ പരാതി: വീണ്ടും കന്യാസ്ത്രീയുടെ മൊഴിയെടുത്തു
കോട്ടയം: ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസില്‍ അന്വേഷണസംഘം വീണ്ടും കന്യാസ്ത്രീയുടെ മൊഴിയെടുത്തു. ജലന്ധറില്‍വച്ച് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായാണ് അന്വേഷണസംഘം കന്യാസ്ത്രീയില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞത്. 2014 മെയ് അഞ്ചിന് കുറവിലങ്ങാട് മഠത്തില്‍ വച്ചാണ് ബിഷപ്പ് ആദ്യമായി പീഡിപ്പിച്ചതെന്നാണ് കന്യാസ്ത്രീയുടെ പരാതിയിലുള്ളത്. എന്നാല്‍, മെയ് അഞ്ചിന് തൊടുപുഴ മുതലക്കോടത്തുള്ള മഠത്തിലായിരുന്നുവെന്നാണ് ബിഷപ്പ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നത്.
അന്വേഷണസംഘം മുതലക്കോടത്തുള്ള മഠത്തിലെത്തി രേഖകള്‍ പരിശോധിച്ചപ്പോള്‍ ബിഷപ്പിന്റ വാദം തെറ്റാണെന്ന് വ്യക്തമായിരുന്നു. ഇതിനും ഒരു വര്‍ഷം മുന്‍പ് 2013 ജനുവരി മാസത്തിലാണ് ബിഷപ്പ് അവിടെ ചെന്നത്. ഈ പറഞ്ഞ കാലയളവില്‍ ബിഷപ്പ് തൊടുപുഴയില്‍ വന്നിട്ടില്ലെന്ന് മദര്‍ സുപ്പീരിയറും മൊഴി നല്കി. അതേസമയം, കന്യാസ്ത്രീ പരാതിയില്‍ പറയുന്ന ദിവസം കുറവിലങ്ങാട്ടെ മഠത്തില്‍ ബിഷപ്പ് എത്തിയിരുന്നുവെന്നതിന് തെളിവായി സന്ദര്‍ശക രജിസ്റ്റര്‍ പൊലിസിന്റെ പക്കലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."