ലാലുവിന്റെ ദീര്‍ഘകാല സഹചാരി രഘുവംശ് പ്രസാദ് സിങ് ആര്.ജെഡി വിട്ടു
പട്ന: തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിഹാറില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ആര്.ജെ.ഡിക്ക് കനത്ത തിരിച്ചടിനല്കി മുതിര്‍ന്ന നേതാവും ലാലു പ്രസാദ് യാദവിന്റെ ദീര്‍ഘകാല സഹചാരിയുമായ രഘുവംശശ് പ്രസാദ് സിങ് പാര്‍ട്ടി വിട്ടു.
മുന്‍ കേന്ദ്ര മന്ത്രികൂടിയായ രഘുവംശ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ യുവില്‍ ചേരുമെന്നാണ് വിവരം. 1997ല്‍ ആര്.ജെ.ഡി രൂപീകരിച്ചത് മുതല്‍ ലാലുപ്രസാദിനൊപ്പം രഘുവംശും ഉണ്ടായിരുന്നു. ലാലു പ്രസാദ് യാദവ് ജനതാ ദളില്‍ ആയിരുന്നപ്പോഴും രഘുവംശ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് റാഞ്ചിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് രഘുവംശ് പ്രസാദ് സിങ്.
'കര്‍പുരി ഠാക്കൂറിന്റെ മരണശേഷം ഞാന്‍ 32 വര്‍ഷം നിങ്ങളുടെ പിന്നില്‍ നിന്നു. എന്നാല്‍ ഇനിയില്ല.' രഘുവംശ് സ്വന്തം കൈപ്പടയില്‍ ലാലുവിന് എഴുതിയ കത്തില്‍ അറിയിച്ചു.
ലാലു പ്രസാദ് യാദവ് ജയിലിലായതിന് ശേഷം മകന് തേജസ്വി യാദവ് നയിക്കുന്ന പാര്‍ട്ടിയില്‍ രഘുവംശ് കുറച്ചു കാലമായി അസന്തുഷ്ടനായിരുന്നു. പാര്‍ട്ടി ദേശീയ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നേരത്തെ നീക്കം ചെയ്തിരുന്നു. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ജൂണില്‍ രഘുവംശ് കത്തെഴുതിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."