ഇടുക്കി ഡാമിനു മുകളില്‍ ഫോട്ടോയെടുത്തത് വിലക്കിയ പൊലിസുകാരന് യുവതിയുടെ മര്‍ദനം
തൊടുപുഴ: ഇടുക്കി ഡാമിന് മുകളില്‍ ഫോട്ടോയെടുത്തത് വിലക്കിയ സായുധസേന അംഗത്തിന് ഇടുക്കി സ്വദേശിനിയായ യുവതിയുടെ മര്‍ദനം. ഡാം സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലിസ് ഓഫിസര്‍ കല്ലാര്‍ ശ്രീനിവാസ് ബ്ലോക്ക് നമ്പര്‍ 177 ശരത്ത് ചന്ദ്ര ബാബു (26)വിനാണ് മര്‍ദനമേറ്റത്. ഇയാളെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പൊലിസുകാരന്റെ പരാതിയുണ്ടായിട്ടും ഇടുക്കി സി.ഐ കേസെടുക്കാതെ പ്രതികളെ വിട്ടയച്ചത് വിവാദമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. സ്‌കോര്‍പ്പിയോ കാറിലെത്തിയ ഒരു സംഘം വണ്ടി നിര്‍ത്തി ഡാമിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഡാമിന് മുകളില്‍ വണ്ടി നിര്‍ത്തുന്നതിനും ഫോട്ടൊയെടുക്കുന്നതിനും കര്‍ശനവിലക്കുണ്ട്. ഫോട്ടോ എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലിസുകാര്‍ ഇവരുടെ മൊബൈലുകള്‍ പിടിച്ചുവാങ്ങി . ഈ സമയം വണ്ടിയിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ ഇറങ്ങിവന്ന് പൊലിസുകാരെ അസഭ്യം പറയുകയും ഒരാള്‍ ശരത്ചന്ദ്ര ബാബുവിന്റെ നെഞ്ചില്‍ ഇടിക്കുകയുമായിരുന്നു. മര്‍ദനത്തില്‍ പൊലിസ് ഉദ്യോഗസ്ഥന് പരുക്കേറ്റു. ഇതോടെ ഇവരുടെ വാഹനം പൊലിസ് തടഞ്ഞുവച്ചു. ഈസമയം സ്ത്രീകള്‍ ഡാമിന് മുകളിലൂടെ മറ്റ് വാഹനങ്ങള്‍ കടത്തിവിടാന്‍ അനുവദിക്കാതെ ആംബുലന്‍സ് ഉള്‍പ്പെടെ തടഞ്ഞിട്ടു. തുടര്‍ന്ന് കാറിലുണ്ടായിരുന്നവരെ പൊലിസുകാര്‍ ഇടുക്കി സ്റ്റേഷനിലെത്തിച്ചു. സംഭവത്തില്‍ ശരത്ത് ചന്ദ്രന്‍ പരാതി നല്‍കിയെങ്കിലും ഇടുക്കി സി.ഐ സിബിച്ചന്‍ ജോസഫ് കേസെടുത്തില്ല. പേരുകള്‍ പോലും വാങ്ങിവക്കാതെ എല്ലാവരെയും വിട്ടയച്ചു. ഇതോടെ ശരത്ചന്ദ്രന്‍ എസ്.പിക്ക് നേരിട്ട് പരാതി നല്‍കി. പ്രതികള്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയെന്നും സി.ഐക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ജില്ലാ പൊലിസ് മേധാവി കെ.ബി വേണുഗോപാല്‍ പറഞ്ഞു. ഇടുക്കി നാരകകാനം സ്വദേശിനിയാണ് യുവതി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പുരുഷന്‍മാര്‍ ഈ സമയം പ്രതികരിക്കാതെ കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."