എസ്.കെ.എസ്.ബി.വി 'ഗുരുമുഖത്ത് ' നാളെ
ചേളാരി: സമസ്ത കേരളാ സുന്നി ബാലവേദി സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അക്ഷരമുറ്റത്തെ സ്‌നേഹ ഗുരുവിന് കുരുന്നുകളുടെ ആദരം 'ഗുരുമുഖത്ത് ' പരിപാടി നാളെ നടക്കും. മദ്‌റസാധ്യാപക ദിനമായ നാളെ യൂനിറ്റ്, റെയ്ഞ്ച് തലങ്ങളിലാണ് പരിപാടി നടക്കുക.
മദ്‌റസാ പരിധിയില്‍ ദീര്‍ഘകാലം അധ്യാപക രംഗത്തു പ്രവര്‍ത്തിച്ച ഗുരുനാഥന്മാരെയും സേവന കാലയളവില്‍ മികച്ച സംഭാവനകള്‍ നല്‍കിയ മദ്‌റസാധ്യാപകരെയും ആദരിക്കും. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആചരിക്കുന്ന മുഅല്ലിം ഡേയില്‍ സംസ്ഥാനത്തെ പതിനായിരത്തോളം മദ്‌റസാ കേന്ദ്രങ്ങളില്‍ ആദരിക്കല്‍, പ്രമേയ പ്രഭാഷണം, അനുഭവം പങ്കുവയ്ക്കല്‍, പ്രാര്‍ഥനാ സദസ്, വിദ്യാര്‍ഥി സംഗമം എന്നിവയും റെയ്ഞ്ച് കേന്ദ്രങ്ങളില്‍ പ്രമേയ പ്രഭാഷണം, പ്രവര്‍ത്തക സംഗമം എന്നിവയും നടക്കും.
പരിപാടിക്കു സുന്നി ബാലവേദി യൂനിറ്റ് ചെയര്‍മാന്‍, മദ്‌റസാ സദര്‍ മുഅല്ലിം, യൂനിറ്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കും. 'ഗുരുമുഖത്ത് ' പരിപാടിയും മുഅല്ലിം ഡേ ആചരണവും വിജയിപ്പിക്കണമെന്നു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."